ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/തുരത്തിടും കൊറോണയെ

തുരത്തിടും കൊറോണയെ


തകർക്കണം തകർക്കണം നമ്മൾ ഈ കൊറോണതൻ- കണ്ണിയെ തുരത്തണം തുരത്തണം നമ്മൾ ഈ രോഗരീതിയെ ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ മുന്നിൽനിന്ന് പടനയിച്ച് പോലീസും ഒരുമയോടെ കൂടെനിന്നു വിപത്തിനെ ചെറുത്തിടാം മുഖത്തുനിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കിടാം മാസ്ക് കൊണ്ട് മുഖം മറച്ച് അണുവിനെ അകറ്റിടാം കൈ കഴുകി കൈതൊടാതെ പകർച്ചയെ മുറിച്ചിടാം വെറുതെയുളള ഷോപ്പിങ്ങുകൾ വേണ്ട നമ്മൾ നിർത്തിടും നാട്ടിൽ വരും പ്രവാസികൾ വീട്ടിൽത്തന്നെ നിൽക്കണം ഇനി ഒരാൾക്കും നിങ്ങളാൽ രോഗം വരാതെ നോക്കണം ഒരുമയോടെ കരുതലോടെ നാടിനായി നീങ്ങിടാം തകർക്കണം നമ്മൾ ഈ ലോകഭീതിയെ മരണഭീതിയെ, ഈ കൊറോണയെ.