ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ
ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ | |
---|---|
വിലാസം | |
പൂവ്വാര്‍ തിരൂവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരൂവനന്തപുരം |
വിദ്യാഭ്യാസ ജില്ല | െനയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-02-2010 | Poovar |
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. ശ്രീ. എം. പീരുമുഹമ്മദ് നിസ്വര്‍ത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഈ വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി സര്‍ക്കാരിനു സൗജന്യമായി നല്കിയതായിരുന്നു. പോലീസ് സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, ബസ് സ്റ്റേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ ഭൂമി മുഴുവന്‍ സൗജന്യമായി വിട്ടുകൊടുത്ത് രാജ്യത്തിന് മാതൃകകാട്ടിയ മഹാനായിരുന്നു പീരുമുഹമ്മദ്.
നാടോടി വിജ്ഞാനകോശം ഹിന്ദു മുസ്ലീം ക്രൈസ്തവ മതവിശ്വാസികള്‍ ഒരുമിച്ചു
താമസിക്കുന്ന ഈ പ്രദേശത്ത് വര്‍ഗ്ഗീയ ലഹള സാധാരണയായി ഇല്ലെന്ന് തന്നെ
പറയാം. സെന്‍റ് ബര്‍ത്തിലോമിയോപ്പള്ളിയിലെ വി. ബര്‍ത്തിലോമയുടെ പെരുന്നാളും, പൂവ്വാര്‍ ശിവക്ഷേത്രത്തിലെ ചിറപ്പും മകരവിളക്കുമഹോത്സവവും,പൂവ്വാര്‍
ജുംആ മസ്ജിദിലെ ചന്ദന മഹോത്സവവും, ഈ പ്രദേശത്തിലെ ഉത്സവമായി
കൊണ്ടാടുന്നു.
ചരിത്രം
കേരളത്തിന്റെ തെക്ക് പൂവാര്‍ എന്നൊരു ആറും അതിനു ചുറ്റും വശ്യമനോഹരമായ ഭൂഭാഗവും നിഷ്കളങ്കരായ പച്ചയായ കുറെ മനുഷ്യരും, ഈ മനുഷ്യരെ വല്ലപ്പോഴുമെങ്കിലും വിറപ്പിക്കുന്ന ഒരു കടലും ചേര്‍ന്ന ഭൂവിഭാഗം. ഇതരലോകങ്ങളെ പോലെ ഇവിടേയും ചന്ത,ബസ് സ്റ്റാന്റ് ,പോലീസ് സ്റ്റേഷന്‍,തപാലാപ്പീസ്, ഹോട്ടലുകള്‍, പെട്ടികടകള്‍,ബേക്കറികള്‍,ബാങ്കുകള്‍,സ്കൂളുകള്‍,ആരാധനാലയങ്ങള്‍ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങള്‍, വിശ്വാസങ്ങള്‍, ഇമ്പങ്ങള്‍ എല്ലാം ഇവിടെയും സുലഭം. അപ്പോള്‍ ഇത് പൂവാറിന്റെ പ്രതാപകാലമോ ? അങ്ങനെ ആശിച്ചാല്‍ അത് തെറ്റാണോ? പക്ഷേ , പൂവാറിന്റെ തുടക്കം മറ്റൊരു ചരിത്രത്തിന്റെ തുടക്കവും അത് മഹാ പ്രതാപത്തിലേക്ക് ഉയര്‍ന്ന് വിശ്വപ്രസിദ്ധമായ കഥയുമാണ്. പൂവാര്‍ ഗ്രാമവാസികളുടെ മധുരിക്കുന്ന ഏറ്റവും വലിയ ഓര്‍മ്മയും ഇതു തന്നെ. എട്ടു വീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം പ്രയാണം ചെയ്ത മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജാവ് പോക്കുമൂസാപുരത്തെത്തി. അടുത്തു കണ്ട കല്ലറയ്ക്കല്‍ വീട്ടില്‍ എത്തിയ ഇളയ രാജാവിന് അവിടത്തെ ഉമ്മച്ചിയുമ്മ അഭയം നല്കി. എതിരാളികള്‍ നിഷ്ക്രമിച്ചെന്നു മനസ്സിലാക്കിയ ഇളയരാജാവ് പ്രഭാതകര്‍മ്മങ്ങള്‍ക്കായി ആറ്റിലേക്കു വന്നു. ജലപ്പരപ്പില്‍ നിറഞ്ഞു പരന്നു കിടന്ന കൂവളം പൂക്കള്‍ കണ്ടപ്പോള്‍ ഇളയരാജാവ് വിസ്മയഭരിതനായി പറഞ്ഞു-പുഷ്പനദി ! കാലക്രമത്തില്‍ പോക്കുമൂസാപുരം പൂവാര്‍ എന്ന നാമം ശിരസാവഹിച്ചു. അഗസ്ത്യ മലയുടെ അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങിയ നെയ്യാര്‍ പൂവാറിലെത്തി അറബിക്കടലില്‍ സംഗമിക്കുന്ന കാഴ്ച തീര്‍ത്തും വശ്യമനോഹരം തന്നെ. മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജാവിന്റെ കഷ്ടകാലം നീങ്ങി അധികാരമേറ്റ് നാളുകള്‍ക്കകം കല്ലറയ്ക്കല്‍ കുടുംബക്കാരെ സ്ഥാനമാനങ്ങള്‍ നല്കി ആദരിച്ചതും പൂവാര്‍ തിരുവിതാംകൂര്‍ ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം പിടിച്ചതും കല്ലറയ്ക്കല്‍ കുടുംബത്തിലെ കണക്കെഴുത്തുകാരന്‍ പയ്യന്‍ -കേശവന്‍പിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാത്ത് വലിയ ദിവാന്‍ രാജാകേശവദാസന്‍ വിശ്വപ്രസിദ്ധനായി തീര്‍ന്നതും മറ്റൊരു ചരിത്രസത്യം -ഒപ്പം പൂവാറിന്റെ മധുരിക്കുന്ന ഓര്‍മ്മയും.
ഭൗതികസൗകര്യങ്ങള്‍
കടലോരപ്രദേശത്തൂള്ള സ്കൂള്‍
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. ശ്രീ. എം. പീരുമുഹമ്മദ് നിസ്വര്‍ത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഈ വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി സര്‍ക്കാരിനു സൗജന്യമായി നല്കിയതായിരുന്നു. പോലീസ് സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, ബസ് സ്റ്റേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ ഭൂമി മുഴുവന്‍ സൗജന്യമായി വിട്ടുകൊടുത്ത് രാജ്യത്തിന് മാതൃകകാട്ടിയ മഹാനായിരുന്നു പീരുമുഹമ്മദ്. നാടോടി വിജ്ഞാനകോശം ഹിന്ദു മുസ്ലീം ക്രൈസ്തവ മതവിശ്വാസികള്‍ ഒരുമിച്ചു താമസിക്കുന്ന ഈ പ്രദേശത്ത് വര്‍ഗ്ഗീയ ലഹള സാധാരണയായി ഇല്ലെന്ന് തന്നെ പറയാം. സെന്‍റ് ബര്‍ത്തിലോമിയോപ്പള്ളിയിലെ വി. ബര്‍ത്തിലോമയുടെ പെരുന്നാളും, പൂവ്വാര്‍ ശിവക്ഷേത്രത്തിലെ ചിറപ്പും മകരവിളക്കുമഹോത്സവവും,പൂവ്വാര്‍ ജുംആ മസ്ജിദിലെ ചന്ദന മഹോത്സവവും, ഈ പ്രദേശത്തിലെ ഉത്സവമായി കൊണ്ടാടുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങള്‍ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
സ്കൗട്ട് & ഗൈഡ്സ് :- സ്കൗട്ട് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു അനേകം കുട്ടികളെ രാജ്യപുരസ്കാ൪, രാഷ്ട്രപതി സ്കൗട്ട് അവാ൪ഡിന് അ൪ഹ- രാക്കിയിട്ടുണ്ട്.
മാനേജ്മെന്റ്
ഗവര്‍മെന്റ് സ്കൂള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വഴികാട്ടി
<googlemap version="0.9" lat="8.338896" lon="77.079048" zoom="13" width="400" height="450" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (B) 8.32259, 77.073555, gvhss poovar </googlemap>
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )