ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/വഞ്ചിപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
വഞ്ചിപ്പാട്ട്

അവധിക്കാലം (വഞ്ചിപ്പാട്ട്‌)
മാലോകരൊന്നൊഴിയാതെ
കൊറോണതൻ ഭീകരത
നേരിടുന്നു ഭവനത്തിൽ
ജയിലഴിപോൽ
ആകാം തൊടിയിലങ്ങിങ്ങ്‌
പച്ചക്കറിക്കൃഷിനല്ലൂ
വിഷരഹതമായൊരു
വിഭവമാകും
നാലുതരം ചീരയിത്‌
സാമ്പാർ ചീര വേലിച്ചീര
പച്ചച്ചീര ചെഞ്ചീരയും
തോട്ടത്തിലാകാം
പാവയ്‌ക്കായും കോവയ്‌ക്കായും
വെണ്ടക്കായും മുരിങ്ങക്ക
തക്കാളിയും പടവലും
സമൃദ്ധിയായി
വിളഞ്ഞീടും വളംചെയ്‌താൽ
ദൈനംദിനം ശ്രദ്ധിച്ചീടിൽ
മണ്ണിതിനെ പൊന്നാക്കീടാം
ഉണർന്നീടുവിൻ
ശാരീരിക വ്യായാമവും
കൈകൾക്കേകും കാലിന്നേകും
മാനസികോല്ലാസമേകും
അവധിക്കലം
ചക്കക്കാലം മാങ്ങാക്കാലം
പാഴാക്കല്ലേ ചക്കക്കുരു
ഹാൽവയാക്കാം ജ്യൂസടിക്കാം
കറിയുമാകാം
വിറ്റാമിനോ ""ഋ"" ഇതിൽ
സമ്പന്നമായ്‌ അടങ്ങീടും
ലജ്ജിക്കേണ്ട മൺവെട്ടിയും
കൈയിലെടുക്കാം
ആര്യ ഉണ്ണികൃഷ്ണൻ

ആര്യ ഉണ്ണികൃഷ്ണൻ
8A ജി വി എച്ച് എസ് എസ് പുത്തൻചിറ
മാള ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത