മഴൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmazhur (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കൊറോണ | കൊറോണ]] {{BoxTop1 | തലക്കെട്ട്=       <!-- കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്=       | color=      

സ്ക്കൂൾ നേരത്തെ അടച്ചപ്പോൾ വലിയ സന്തോഷമായിരുന്നു. കൂട്ടുകാരൊടൊത്ത് കളിക്കാം , പുഴയിൽ കുുളിക്കാൻ പോകാം . ഹൊ, എന്ത് രസമായിരിക്കും പക്ഷേ ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല. കളിക്കാൻ അച്ഛനും അമ്മയും എവിടെയും വിടുന്നില്ല. കൂട്ടുകാർ ആരും കളിക്കാൻ വരുന്നുമില്ല. എനിക്ക് വലിയ സങ്കടമായി. എന്താ ഇങ്ങനെ ? അച്ഛാ എന്താ എന്നെ കളിക്കാൻ വിടാത്തെ ? ‍‍‍ഞാൻ അച്ഛനോട് ചോദിച്ചു. ഞാൻ അച്ഛനോട് ചോദിച്ചു. അച്ഛൻ പറഞ്ഞാണ് അറിഞ്ഞത് കൊറോണ എന്ന ഒരു മഹാമാരി നമ്മുടെ നാടാകെ പടർന്ന് പിടിക്കുകയാണെന്നും ഒരു പാട് ആളുകൾ മരിച്ച് കൊണ്ടിരിക്കുകയാണെന്നും . പിന്നീട് ടി .വി യിലൂടെയും പത്രത്തിലൂടെയും കാര്യങ്ങൾ കൂടുതൽ മനസ്സിലായി. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ അകലം പാലിച്ച് നിൽക്കണമെന്നും ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകണമെന്നും , എന്നാൽ ഈ വൈറസിനെ പ്രതിരോധിക്കാമെന്നുമൊക്കെ ‍ഞാൻ മനസ്സിലാക്കി.അച്ഛനും അമ്മയും ടി. വി യിലെ മാമന്മാരുമൊക്കെ പറയുന്നതു കേൾക്കാനും അനുസരിക്കാനും ഞാൻ ശീലിച്ചു. കളിയൊക്കെ വീട്ടിന്റെ ഉള്ളിൽ നിന്ന് മാത്രമാക്കി, ടി വി കണ്ടിരുന്നും അടുക്കളയിൽ അമ്മയെ സഹായിച്ചും പുസ്തകം വായിച്ചും സമയം പോകുന്നത് ഇപ്പോൾ അറിയുന്നേയില്ല. നമുക്ക് പ്രതിരോധിക്കാം ഈ വൈറസിനെ ഒറ്റക്കെട്ടായി.

കൃഷ്ണേന്ദു . വി .
[[13713|]]
ഉപജില്ല
കണ്ണൂർ ജില്ല
അക്ഷരവൃക്ഷം പദ്ധതി, 2020