എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം
വാനനിരീക്ഷണക്യാബ്ബ് നടത്തി
സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ മാനം മഹാത്ഭുതം എന്നപേരില്‍ ജനുവരി 15 ന് നടന്ന സൂര്യഗ്രഹണത്തോടനുബന്ധിച്ച് വാനനിരീക്ഷണക്യാബ്ബ് നടത്തി. എറണാകുളം മഹാരാജാസ് കോളേജിലെ പ്രൊഫ. ഡോ. എന്‍.ഷാജി ക്ലാസ്സെടുത്തു. രാത്രി 12 മണിവരെ ക്ലാസ്സ് നീണ്ട്നിന്നു. പി.ടി.എ.പ്രസി. ടി.എല്‍.പ്രദീപ്, വി.സി.സന്തോഷ്കുമാര്‍, സജിന.കെ.സ്., ജിബി കുര്യാക്കോസ്, എന്‍.ഡി.ചന്രബോസ്, സുജാല്‍.കെ.എസ്. എന്നിവര്‍ ക്യാംബ്ബിന് നേതൃത്തം നല്‍കി.
യുറീക്ക ലാബ് നടത്തി
സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രസാഹത്യപരിഷത്തിന്റെ സഹകരണത്തോടെ യുറീക്ക ലാബ് എന്ന പേരില്‍ ശാസ്ത്രതപരീക്ഷണപരിശീലനപരിപാടി സംഘടിപ്പിച്ചു. പ്രൊ.പി.ആര്‍.രാഘവന്‍ ക്ലാസ്സെടുത്തു. അന്‍പതോളം കുട്ടികള്‍ക്കാണ് അദ്ദേഹം പരിശീലനം നല്‍കിയത്. ഈ കുട്ടികള്‍ പിന്നീട് 26 ഡിവിഷനുകളിലെകുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. വി.സി.സന്തോഷ്കുമാര്‍, സജിന.കെ.സ്., ജിബി കുര്യാക്കോസ്, പി.ടി.എ.പ്രസി. ടി.എല്‍.പ്രദീപ്, എന്നിവര്‍ നേതൃത്തം നല്‍കി.