സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നാമെല്ലാം ഇന്ന് covid-19 എന്ന മഹാമാരിയുടെ പിടിയിലാണ് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ ഒരു മാർക്കറ്റിൽ നിന്ന് ഏതോ ഒരു ജന്തുവിലൂടെ ഉദ്ഭവിച്ച ആ വൈറസ് ഇന്ന് ലോകത്തെ തന്നെ കടന്നു പിടിച്ചിരിക്കുന്നു . അമേരിക്ക പോലുള്ള ലോകരാജ്യങ്ങൾ ഇന്ന് അതിന്റെ പിടിയിൽ ആണ്. ലോകാരോഗ്യസംഘടന കിണഞ്ഞു പരിശ്രമിച്ചിട്ടും അതിന്റെ വ്യാപനത്തെ തടയാനായില്ല. അത് നമ്മുടെ ശരീരത്തിൽ എത്തുന്ന കാലം വിദൂരമല്ല . അതുകൊണ്ടു നാം അതിനെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കണം . എന്തൊക്കെ നടപടികൾ ,ഒറ്റവാക്കിൽ പറഞ്ഞാൽ ശുചിത്വം .അതെ ശുചിത്വത്തിലൂടെ നമുക്ക് ഈ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കും . വ്യക്തി ശുചിത്വമാണ് പ്രധാനം. പരിസ്ഥിതി ശുചിത്വവും വേണം. ഭാരതത്തിൽ ലോക് ഡൌൺ ആണ് .അത് വീണ്ടും നീട്ടിയിരിക്കുന്നു. ജപ്പാനിൽ ഒരു പരിധി വരെ കാര്യങ്ങൾ നന്നായി നടക്കുന്നു എന്ന് പറഞ്ഞാൽ ലോക് ഡൌൺ ഇല്ല . സ്കൂളുകൾ അടച്ചിട്ടിരിക്കുന്നു. പക്ഷെ പൊതുജീവിതം സാധാരണഗതിയിൽ മുന്നോട്ടു പോകുന്നു . എന്താണ് കാരണം ജപ്പാൻകാർ ഇതുവരെ പാലിച്ചുപോന്ന ശുചിത്വം ആണ് . അവർ പൊതുസ്ഥലങ്ങളിൽ തുപ്പില്ല. മാസ്ക് വച്ചുകൊണ്ടു ആണ് അവർ ഇപ്പോഴും നടക്കുക. (കോവിഡ് വരുന്നതിനു മുമ്പും ) പൊതുസ്ഥലങ്ങളിൽ എല്ലാം കൈ കഴുകാനുള്ള സൗകര്യം പണ്ട് മുതലേ ഉണ്ട് .അങ്ങനെ വൃത്തിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ജപ്പാൻകാർ കോവിഡിന് മുൻപിലും അടിപതറാതെ നിൽക്കുന്നു . കണ്ടില്ലേ ശുചിത്വപാലനത്തിന്റെ മഹത്വം . ഇപ്പോൾ നമ്മൾ ശുചിത്വപാലനത്തിനു കുറച്ചൊക്കെ പ്രാധാന്യം നൽകുന്നുണ്ട് പക്ഷെ അത് പോരാ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകാൻ സാധിക്കണം . ശുചിത്വശീലങ്ങൾ നാം പാലിച്ചേ തീരു. ഈ പ്രതിസന്ധിഘട്ടത്തിൽ മാത്രമല്ല , ഇനി ജീവിതത്തിലങ്ങോട്ടു ശുചിത്വശീലങ്ങൾപാലിക്കുന്ന ഒരു വ്യക്തിയാകും ഞാൻ എന്ന് പറയാൻ സാധിക്കുമ്പോഴാണ് വിജയം . പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക എവിടെ പോയി വന്നാലും കൈ നന്നായി കഴുകുക . മാസ്ക് ധരിക്കാൻ ശീലിക്കുക. നമ്മുടെ പരിസരങ്ങൾ ശുചിയാക്കാൻ മറക്കരുത് . ഒരു ദിവസം (ഞായറാഴ്ച ) അതിനായി മാറ്റി വക്കുക പരിസരങ്ങൾ ശുചിയായി വയ്ക്കുന്ന ശീലം ജീവിതത്തിലുടനീളം ഉണ്ടാവണം. ഇനിയും ഇതുപോലുള്ള വൈറസുകളെ നേരിടേണ്ടവരാണ് നാം എന്ന ബോധമുണ്ടാകണം. ഈ കോവിഡിനെ നമുക്ക് വീട്ടിലിരുന്നുകൊണ്ടു പ്രതിരോധിക്കാം . ആരോഗ്യപ്രവർത്തകരുടെ വാക്കുകൾ കേൾക്കാൻ നാം തയ്യാറാകണം. ഈശ്വരതുല്യരായ ആരോഗ്യപ്രവർത്തകരെ നമുക്ക് നന്ദിയോടെ സ്മരിക്കാം. ഈ പ്രതിസന്ധിഘട്ടത്തിലും അടിപതറാതെ നിൽക്കുന്ന അവരാണ് ശരിക്കുമുള്ള ഹീറോസ്. അവർ മാത്രമല്ല പോലീസുകാരെപ്പോലെയുള്ള വേറെയും ഉദ്യോഗസ്ഥർ നമുക്കായി നില കൊള്ളുന്നു. എല്ലാവരെയും നന്ദിയോടെ ഓർക്കുക |