ബി.എച്ച്.എസ്.കാലടി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
നമ്മുടെ പരിസ്ഥിതി ദിനംപ്രതി മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ഇപ്പോൾ അലട്ടുന്ന ഒരു പ്രശ്നമാണ് ഇവ. ഇതാധ്യമായി പ്രാപിച്ചത് ചൈനയിലാണ്. എന്നാൽ ദിവസം പോകുംതോറും അവ മറ്റു രാജ്യങ്ങളിലേയ്ക്ക് പടർന്നു പിടിക്കുകയാണ്. രോഗബാധിതരും, രോഗലക്ഷണവുള്ളവരും, രോഗം ബാധിച്ചു മരിക്കുന്നവരും, നിരീക്ഷണത്തിൽ കഴിയുന്നവരും ദിനംപ്രതി കൂടുകയാണ്. ഇവയെ തടയുക എന്നതിനുള്ള 'വാസ്സിൻ' ആരോഗ്യ വിദഗ്ധർ ഇതുവരെയും കണ്ടെത്തിയിട്ടില്ല എന്നതാണ് നമ്മെ ഏറ്റവുമധികം വ്യാകുലപ്പെടുത്തുന്നത് .എങ്കിലും ഇവയെ തരണം ചെയ്യാൻ നമ്മുടെ രോഗാരോഗ്യ വിദഗ്ധർ നൽകിയിരിക്കുന്ന നിർദേശങ്ങൾ, നിയമങ്ങൾ നാം പൂർണമായും അനുസരിക്കണം. അതിനാൽ ആശങ്കയല്ല വേണ്ടത് ജാഗ്രതമതി. ഏതൊരു പ്രതിസന്ധി വന്നാലും അതിനെ തര ണം ചെയ്യാനുള്ള ആത്മധൈര്യം, ആത്മവിശ്വാസമാണ് നമ്മുക്ക് വേണ്. അതിനാൽ നമ്മൾ ഓരോരുത്തരും അവരവരുടെ കർത്തവ്യപാലനങ്ങൾ 4 നിർവഹിക്കുക. ഈ വയറസ് ബാധയാൽത്തന്നെ ഒട്ടനേകം ആളുകളുടെ ജീവിത മാർഗ്ഗമാണ് നഷ്ടപ്പെട്ടത്.തങ്ങളുടെ രാജ്യങ്ങളുടെ സർക്കാർ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന ആശയങ്ങൾ, നിയമങ്ങൾ ഇവയെല്ലാം കർത്തവ്യബോധത്തോടു കൂടി നിറവേറ്റേണ്ടത് ഒരോ ഉത്തമ പൗരൻ്റെയും കർത്തവ്യമാണ്. അതിനാൽത്തന്നെ ഈ മഹാമാരിയെ ഇല്ലാതാക്കാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന നിയമമാണ് ലോക് സൗൺ. പൂർണ്ണമായും രാജ്യം അടച്ചിട്ടിരിക്കുന്നു. ഈ വേളയിൽ ആരും ത്തന്നെ പുറത്തിറങ്ങാതെ വീടിനുള്ളിൽത്തന്നെ കഴിയുക. എന്നാൽ മാത്രമേ 'കോവിഡിനെ' തുരത്താൻ പറ്റുകയുള്ളു. എങ്കിലേ ഭാവിയിൽ നാം ജ തോർത്തിട്ടെങ്കിലും പരിസ്ഥിതിയെ സംരക്ഷിക്കൂ. എന്തെന്നാൽ ഈ കാലഘട്ടത്തിൽ നമ്മൾ നേരിടുന്ന ഇത്തരം മഹാമാരികളെ നമ്മെ പുതിയ പാഠങ്ങൾ പഠിപ്പിക്കുന്നു . സ്വാർത്ഥതയും അത്യാഗ്രഹവും മൂലം മനുഷ്യൻ മനുഷ്യത്വം മറക്കുന്നു ..അതിനാൽ ഇത്തരം പ്രശ്നങ്ങൾ നമ്മുക്കു മുമ്പിൽ ഉതിക്കുന്നു. അതിൻ്റെ അന്ത്യം എന്തെന്നാൽ ഇവിടെ വിജയം കരസ്തമാക്കുന്നത് പ്രകൃതി തന്നെയാണ്. എന്തെന്നാൽ പ്രകൃതിയോട് നാം അപരാധം പ്രവർത്തിക്കുമ്പോൾ പ്രക്യതി നമ്മെ തിരിച്ചും വേതനിപ്പിക്കുന്നു. അവ മൂലം മനുഷ്യൻ്റെ നാശം വരെ സംഭവിക്കുന്നു. ഇവ നാം ആഴത്തിൽ ചിന്തിക്കേണ്ട ഒന്നാണ്. അതിനാൽ നമ്മുക്ക് മുന്നേറാം കരുതലോടെ, സൂക്ഷമതയോടെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം