ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/വെള്ളരിപ്രാവുകൾ
വെള്ളരിപ്രാവുകൾ
ഞങ്ങളുടെ വീട്ടിൽ ഒരു ദിവസം കുറെ വെള്ളരിപ്രാവുകൾ വന്നിരുന്നു .സമാദാനത്തിന്റെ വെള്ളരിപ്രാവുകൾ . കാത്തു കാത്തിരുന്നാണ് എന്റെ അമ്മാവൻ ഗൾഫിൽ നിന്നും ഞങ്ങളെ കാണാൻ വന്നത്. അമ്മാവനും അമ്മായിയും, മുത്തശ്ശനും, മുത്തശ്ശിയുമാണ് ഞങ്ങളുടെ ലോകം. പക്ഷെ, ഇത്തവണ അമ്മാവൻ വന്നപ്പോൾ കുറെ ദിവസങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് അമ്മാവനെ കാണാൻ കഴിഞ്ഞത്. തീർത്തും അപ്രതീഷിതമായി കുറെ വെള്ളകുപ്പായമണിഞ്ഞ ആളുകൾ അമ്മാവനെ കാണാൻ വന്നിരുന്നു. അവർ അമ്മാവനെ ഒരു മുറിയിൽ അടച്ചു. അവർ മാമന് മരുന്നുകളും മാസ്കും കൈയുറകളും നൽകി. മാമനെ ആരെയും കാണിച്ചില്ല . ഞങ്ങൾക്ക് സങ്കടമായി . മാമന് കൊറോണ എന്ന അസുഖം ഉണ്ടോ എന്നറിയുവാനാണ് മാമനെ ഇങ്ങനെ പൂട്ടിയിട്ടിരിക്കുന്നത് 'അമ്മ പറഞ്ഞു തന്നു. അമ്മയും മറ്റുള്ളവരും മാമന് വേണ്ട ഭക്ഷണവും മറ്റും നൽകി. വായിക്കാൻ പുസ്തകങ്ങളും പത്രം എന്നിവ നൽകി. വാർത്ത കേൾക്കാൻ മുത്തശ്ശന്റെ പഴയ റേഡിയോ നൽകി. ഞങ്ങൾ കൈകൾ ഇടക്കിടക്കു സോപ്പ് ഉപയോഗിച്ച് കഴുകി. മുറികളും മറ്റും വൃത്തിയാക്കി, മാസ്ക് ധരിച്ചു വീടിനുള്ളിൽത്തന്നെ ഇരുന്നു പല കാര്യങ്ങളും ചെയ്തു. കുറെ ദിവസത്തിനുശേഷം ആ വെള്ള ഉടുപ്പിട്ടവർ മാമനെ മുറിയിൽനിന്നും പുറത്തിറങ്ങാൻ അനുവദിച്ചു. ഞങ്ങൾ ആ വെള്ളയുടുപ്പുകാർക്ക് നന്ദി പറഞ്ഞു, അവർ ഡോക്ടർമാരും, നഴ്സുമാരും, ആരോഗ്യപ്രവർത്തകരും ആയിരുന്നുന്നെന്ന് 'അമ്മ പറഞ്ഞുതന്നു. എല്ലാവർക്കും നന്ദി...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ