ഒരു കുഞ്ഞുണ്ട്, അതിൽ കുറേ മുള്ള് ഒരു കുഞ്ഞുണ്ട്, അതിൽ കുറേ മുള്ള് കുഞ്ഞനല്ല ഇവൻ, ജീവൻ പൊലിക്കും വില്ലൻ ചൈനയിൽ നിന്ന് ജന്മമെടുത്തു ഭൂലോകം മുഴുവൻ നാശത്തിലാക്കി രാജാ.. രാജാ. പാടിനടക്കും വിരുതൻ, കൊറോണ ലോകത്തെ മുഴുവൻ നാശത്തിലാക്കി സമ്പന്ന രാജ്യങ്ങളോ.. ഭീതി തൻ മുൾത്തട്ടിൽ കീഴടക്കി.. കീഴടക്കി.. കൊറോണ ജീവൻ പൊലിക്കും വിരുതൻ ജാതിയില്ല മതമില്ല പ്രായമില്ല സമയമില്ല വേഷമില്ല ഭാഷയില്ല പടർന്നിടാൻ കൈകഴുകൂ കൈകഴുകൂ നിങ്ങൾ സോപ്പ് കൊണ്ട് കൈ കഴുകൂ പ്രതിരോധിക്കാം ജീവൻപൊലിക്കും ഈ വിരുതനെ വീട്ടിൽ ഇരിക്കൂ സുരക്ഷിതരാകൂ ഒറ്റ മന്ത്രം ഗോ കൊറോണ.. ഗോ കൊറോണ ഈ ഭൂമുഖത്തു നിന്നും ഗോ കൊറോണ...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത