സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കുതിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുതിപ്പ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുതിപ്പ്

അതിജീവിച്ചു... അതിജീവിക്കും...
പ്രളയം വന്നു അതിജീവിച്ചു...
നിപ്പ വന്നു അതിജീവിച്ചു...
നോക്കിനിൽക്കാൻ കഴിയില്ല
ഉണ്ട് മനുഷ്യത്വം ബാക്കി...
തകർന്ന ജീവനുകളെ ചേർത്ത്
പിടിച്ചു പൊരുതി അതിജീവിച്ചു...

    കൊറോണയല്ല എന്തു വന്നാലും
    ഒറ്റക്കെട്ടായി പൊരുതും നമ്മൾ
    ഇതിനെയും നമ്മൾ അതിജീവിക്കും..
    ഒന്നിനും തകർക്കാൻ കഴിയില്ല
    നമ്മളെ കൊറോണയുടെ മുന്നിൽ
    ലോകരാജ്യങ്ങളെല്ലാം
    തോറ്റു പിന്മാറിയപ്പോഴും തളരില്ല
    നമ്മൾ ഒറ്റക്കെട്ടായി അതിജീവിക്കും
    കേരളം പതറാതെ മുന്നോട്ടാണ്
    അതിജീവനത്തിന്റെ പാതയിലാണ്
    അതിനായി കുതിക്കുന്നു നാം

അതിജീവിക്കാൻ കഠിനാദ്ധ്വാനം
 ചെയ്യുന്ന ഒരുപിടി നല്ല മനസ്സുകളുണ്ട്
ഓർക്കേണ്ടതാണവരേയും
ഡോക്ടർമാർ, നേഴ്സ്മാർ,
നിയമപാലകർ രാപ്പകലില്ലാതെ
കഠിനാദ്ധ്വാനിക്കുന്നു...
ഇത്രയും മതി കേരളത്തിന്റെ
അതിജീവനത്തിന്...
കുതിക്കുന്നു കേരളം...

  

Aksa S Satheesan
9 J1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത