സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ/അക്ഷരവൃക്ഷം/അതിജീവനം പ്രതിരോധത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം പ്രതിരോധത്തിലൂടെ

ശരീരത്തിന്റെയോ മനസിന്റെയോ അനാരോഗ്യകരമായ അവസ്ഥയക്കാണ് രോഗം എന്ന് പറയുന്നത്. രോഗം ശരീരത്തെയും മനസിനെയും ബാധിക്കാവുന്നതാണ്. പനി, ചുമ തുടങ്ങീ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങളെയെല്ലാം ബാധിക്കുന്നത് ശാരീരികാസ്വാസ്ഥ്യം അമിത ഭയം, ഉത്കണ്ഠ തുടങ്ങി മനസിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയ്ക്ക് മാനസിക അസ്വാസ്ഥ്യം എന്നും പറയുന്നു. ഇങ്ങനെയുള്ള രോഗങ്ങളെ വേണ്ടത്ര കരുതലോടെ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്നതാണ് ആയതിനാൽ രോഗം എന്ന അവസ്ഥയ്ക്ക് പ്രധാനമായും വേണ്ടത് കരുതൽ എന്ന ചികിത്സയാണ്

       

 മാനസിക വെല്ലുവിളികളെ നാം ശ്രദ്ധയോടെ നേരിടണം. ഗൈഡിങ്ങും കൗൺസിലിങ്ങും ഇതിന് ഉപയോഗിക്കാം. മക്കളെ വളർത്തുമ്പോൾ ചെറിയ ചെറിയ തോൽവികൾ ഏറ്റുവാങ്ങാനും അവയിൽ പതറാതെ മുന്നേറാനും മാതാപിതാക്കൾ ശ്രദ്ധിക്കുക ഇത് എന്തിനെയും നേരിടാൻ ചെറുപ്പം മുതലേ ഉള്ള പരിശീലനമായി മാറും. ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ നമുക്ക് ആവും എന്ന ചിന്തയോടെ ഇരട്ട ചങ്കോടെ വേണം നാം ജീവിക്കേണ്ടത് എന്ന ഉത്തമ ബോധ്യം മനുഷ്യരിൽ ഉണ്ടാകുമ്പോൾ മാനസിക വെല്ലുവിളികളെ സധൈര്യം നമുക്ക് നേരിടാം

           

 ശരീരത്തിനുണ്ടാകുന്ന രോഗങ്ങൾ ചികിത്സയിലൂടെ ഭേദമാക്കാവുന്നതാണ്. സ്വയം ചികിത്സ പാടില്ല. ശാസ്ത്രീയമായ പഠനം പൂർത്തിയാക്കി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ നമ്മുടെ അഭ്യുദയകാംക്ഷികളാണ് രോഗത്തിന് ശരിയായ പ്രതിവിധി നൽകുവാൻ അവർക്ക് സാധിക്കും അതിന് വേണ്ടത് രോഗലക്ഷണങ്ങൾ കൃത്യമായി പറയുക എന്നതാണ്. ഡോക്ടർമാരോടും വക്കീലിനോടും കള്ളം പറയരുത് എന്ന ചൊല്ല് ഇതിനെ സാധൂകരിക്കുന്നതാണ്. രോഗലക്ഷണങ്ങൾക്ക് അനുസരിച്ച് നൽകുന്ന മരുന്നുകൾ നാം കഴിക്കുകയും അവർ തരുന്ന നിർദ്ദേശങ്ങൾ നാം പാലിക്കുകയും ചെയ്താൽ നമുക്ക് രോഗത്തിൽ നിന്ന് മോചനം നേടാൻ സാധിക്കുന്നതാണ്

         

പല കാലഘട്ടങ്ങളിൽ പല വിധത്തിലുള്ള പകർച്ച വ്യാധികൾ സമൂഹത്തെ കാർന്നു തിന്നിരുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.(വിവിധ തരത്തിലുള്ളപനി,വസൂരി തുടങ്ങിയ രോഗങ്ങൾ) ഇവയെയെല്ലാം അതിജീവിക്കാനും അതിന് പ്രതിരോധ മരുന്നുകൾ കണ്ടെത്താനും മനുഷ്യന് കഴിഞ്ഞു അതിന് പ്രധാന കാരണം അവനിലുള്ള ശുഭാപ്തി വിശ്വാസവും എന്തിനോടും പൊരുതി നോടാനുള്ള മനുഷ്യന്റെ സർഗശേഷിയുമാണ് അതുകൊണ്ട് തന്റെ മുന്നിൽ വരുന്ന മഹാവ്യാധികളെയെല്ലാം അവൻ തന്റെ കൈ പിടിയിലൊതുക്കി

         

മരുന്നുകൾ നിർദ്ദേശപ്രകാരം കഴിക്കുന്നതിനോടൊപ്പം രോഗിയിൽ ഉത്തമമായ ആത്മവിശ്വാസവും ഉണ്ടായിരിക്കണം. തനിക്ക് സാധിക്കും താൻ രോഗ മുക്തി നേടും എന്ന വിശ്വാസമാണ് രോഗിയെ തിരിച്ച് ജീവനിലേയ്ക്ക് നയിക്കുന്നത് ഒപ്പം ചുറ്റുപാടും അതിന് അനുകൂലമാക്കണം ഈ ആത്മവിശ്വാസമാണ് ആധുനിക കാലഘട്ടത്തിൽ പടർന്ന് വരുന്ന കോവിസ് - 19 നെ നേരിടാൻ നമുക്ക് പകർന്ന് നൽകുന്ന ശക്തി. ചങ്ങലയിലെ കണ്ണികളാകാതെ അകന്നു മാറുമ്പോൾ കരുതലോടെ എല്ലാന്റിനെയും നേരിടാനു സമഭാവനയോടെ ദീർലവീക്ഷണത്തോടെ പ്രവർത്തിക്കുവാനും രോഗത്തോട് പൊരുതാനും അതിനെ അതിജീവിക്കാനും ഒരു പരിധി വരെ നമുക്ക് സാധിച്ചു എന്നത് അഭിമാനാർഹമായ നേട്ടമാണ്.

     

  രോഗം വരുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് ഉത്തമം അതിനായി കൃത്യസമയത്ത് പോഷകസമൃദ്ധമായ ഭക്ഷണം നാം കഴിക്കണം. സുഖകരമായ ഉറക്കം നമ്മുടെ ശരീരത്തിന് നൽകണം.കൂടാതെ നമ്മുടെ ശരീരത്തിനും മനസിനും ആരോഗ്യം പ്രദാനം ചെയ്യുന്ന പ്രവർത്തനങ്ങളിൽ നാം ഏർപ്പെടണം. യോഗ, ആയോധന കലകൾ തുടങ്ങിയവയിൽ പരിശീലനം നേടുകയും പരിശീലിപ്പിക്കുകയും ചെയ്യുക. മനസിനെ തനിച്ചാക്കാതിരിക്കാൻ ശ്രദ്ധിക്കുക, വീടും പരിസരവും വൃത്തിയാക്കി , വ്യക്തി ശുചിത്വം പാലിച്ച് വിഷരഹിതമായ പച്ച കൃഷിരീതിയും മറ്റും അവലംബിച്ച് നമ്മുടെ സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കമായി ജീവിക്കുമ്പോൾ കേരളം ദൈവത്തിന്റെ സ്വന്തം നാടാകും നല്ലൊരു ഭാവിക്കായി കൈകോർക്കാം ഏവർക്കും  ആയുരാരോഗ്യ സൗഖ്യം നേരുന്നു

അനന്യ ആൻ ടോം
10 എ സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം