സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/പരിസ്ഥിതി നമസ്ക്കാരം
പരിസ്ഥിതി നമസ്കാരം.....
ജൂൺ 5 ലോക പരിസ്ഥിതി ദിനം ആണ്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1972 ജൂൺ 5 മുതൽ 26 വരെ പരിസ്ഥിതി സമ്മേളനം നടക്കുക ഉണ്ടായി. തുടർന്ന് ജൂൺ 5ന് ആദ്യത്തെ ലോക പരിസ്ഥിതി ദിനം ആചാരിക്കാൻ തീരുമാനം ഉണ്ടായി. ഓരോ വർഷത്തെയും പരിസ്ഥിതി ദിനം ഓരോ വിഷയത്തെ ആസ്പദമാക്കി വരുന്നു. പണ്ടൊക്കെ പ്രകൃതിതന്നെ നമ്മുക്ക് വേണ്ടതെല്ലാം നൽകിയിരുന്നു. ഭക്ഷണം മുതൽ ഇരിക്കാൻ കസേര വരെ. നാം പണ്ട് പ്രകൃതിയെ കാത്തുരക്ഷിച്ചിരുന്നു. അനാവശ്യമായി പ്രകൃതിയെ നാം ഉപദ്രവിച്ചിരുന്നില്ല. എന്നാൽ, ഇന്ന് കാലം മാറി. മനുഷ്യന്റെ സുഖസൗഭാഗ്യങ്ങൾക്ക് വേണ്ടി അവൻ പ്രകൃതിയെ ഇരയാക്കി. പ്രകൃതി നമ്മുടെ അമ്മയാണ്. ആ അമ്മയെ ഇന്ന് സ്വാർത്ഥരായ മനുഷ്യൻ ഇഞ്ചിഇഞ്ചി കൊല്ലുകയാണ്. അതിന്റെ തിരിച്ചടിയായാണ് പ്രളയം, ഭൂചലനം, പകർച്ചവ്യതികൾ, മറ്റും നമ്മെ ആക്രമിക്കുന്നത്. ഇന്ന് വാഹനങ്ങളുടെ പുക മുതൽ മിട്ടായി പൊതിയുന്ന പ്ലാസ്റ്റിക് കവർവരെ പ്രകൃതിയെ അപകടപെടുത്തുന്നു. പ്രകൃതി അപകടത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ അർത്ഥം മനുഷ്യരാശിയടക്കമുള്ളവർക്ക് ദോഷം വരുന്നു എന്നതാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നൽ ഒരു ജീവിക്കും ഭൂമിയിൽ പുലരാൻ ആവില്ല. മനുഷ്യൻ അവന്റെ സുഖതിനും ആഹ്ലാദത്തിനും വേണ്ടി ഉപയോഗിക്കുന്ന എല്ലാ കൃത്രിമ വസ്തുക്കളും പരിസ്ഥിതിക്കാണ് കോട്ടം നൽകുന്നതെന്നറിയാം. എന്നാലും അവർ പിന്നെയും അതവർതിക്കും. അതിന്റ ചില ഉദാഹരണങ്ങൾ ആണ് നദിയിൽ കുറുകെ കെട്ടിയുയർത്തിയ അനകെട്ടുകൾ, വെള്ളത്തിലും കരയിലും അന്തരീക്ഷത്തിലും മത്സരിക്കുന്ന വാഹനങ്ങളും അവ പുറത്ത് വിടുന്ന വിസർജയങ്ങൾ, കൃത്രിമ വളങ്ങൾ, അമിതമായ ശബ്ദം തുടങ്ങി പരിസ്ഥിതിക്ക് ഹാനിവരുത്തുന്ന പലതരം വഴികൾ ആണ് മനുഷ്യൻ തുറന്ന്വിട്ടത്. ലോകത്ത് പരിസ്ഥിതിയെ സംരക്ഷിചില്ലേങ്കിൽ ദിനോ -സാറുകൾ നാട് നീങ്ങിയതുപോലെ കുറെ കൊല്ലങ്ങൾക്ക് ശേഷം മനുഷ്യരാശിയും ഭൂമണ്ടലത്തഇൽ നിന്നും തുടച്ചുനീക്കപെടും ; സംശയമില്ല. കാലാവസ്ഥയെ സംരക്ഷിക്കുകയാണ് പരിസ്ഥിതിയെ രക്ഷിക്കാനുള്ള ഒരു മാർഗം. അതിവേഗം കറങ്ങുന്ന ഭൂമിക്കു താങ്ങാവുന്ന ഭാരത്തിന് ഒരു പരിധിയുണ്ട്. അതിനപ്പുറം ആയാൽ ഭൂമി പ്രകമ്പനാം കൊള്ളും. അത് ജീവജാലത്തിന്റെ സമ്പൂർണ നാശത്തിന് വഴിവയ്ക്കും. അതുകൊണ്ട്, റെഫ്രിജെറേറ്റർ, എയർകണ്ടിഷനർ, എന്നിവയിൽ നിന്നും പുറത്ത് വരുന്ന വാതകങ്ങൾ ozone പാളികൾക്ക് നൽകുന്ന വിള്ളൽ കുറയ്ക്കാൻ ഇത്തരം സുഖഭോഗവസ്തു ക്കളുടെ ഉപയോഗം ലഘുകരിക്കുക, മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്ങ്ങൾക്ക് പരിഹാരം കണ്ടെത്തുക, എല്ലാ രാജ്യങ്ങളിലെയും കാടുകൾ സംരക്ഷിക്കുക, വ്യാപകമായ മരം മുറിക്കൽ അവസാനിപ്പിക്കുക, ക്ലോറിൻ പോലുള്ള അപകടകാരികലയ രസപദർതങ്ങളുടെ ഉപയോഗം പൂർണമായും അവസാനിപ്പിക്കുക എന്നിവ പാലിച്ചാൽ ഒരു പരിധിവരെ ഭൂമിയെ രക്ഷിക്കാൻ നമ്മുക്ക് കഴിയും. പരിസ്ഥിതിക്ക് ഹാനിയുണ്ടാക്കുന്ന ഇത്തരം കർമബോധങ്ങളെ ക്കുറിച്ച് ജനങ്ങളുടെ അവബോധമാണ് ഇത് തടയാനുള്ള പ്രഥമമായ കാര്യം. വരും തലമുറ ശപിക്കാതിരിക്കാൻ നാം കരുതിയിരിക്കുക. ഇത്രെയും എഴുതികൊണ്ട് എന്റെ ഈ ലേഖനം നിറുത്തുന്നു. നന്ദി... നമസ്കാരം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ