സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmslpschoolurakam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

കോവിഡ് 19 ലോകമാകെ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഈ മഹാമാരിയെ പ്രതിരോധി ക്കുന്നതിനായാണ് രാജ്യത്ത് ലോക്ഡൗൺ പ്ര ഖ്യാപിച്ചത്. ക്ലിനിക്കുകൾ, ആശുപത്രികൾ, ബാ ങ്കിങ്ങ് തുടങ്ങിയ അവശ്യ സേവനങ്ങൾ ഒഴിച്ച് ബാക്കി എല്ലാ തൊഴിലുകളും ലോക്ഡൗണിന്റെ പരിധിയിൽ വരുന്നു.പൊതുഗതാഗതം നിർത്തി വെച്ചു. മാർക്കറ്റുകൾ അവശ്യ സേവനങ്ങൾ നട ത്തുന്ന പൊതു ഇടങ്ങളിൽ സാനിറ്റൈസറുകളും ലഭ്യമാക്കിയിട്ടുണ്ട്.കൂടാതെ ഹേന്റ് വാഷും വാ ഷ്ബേസനുകളും സ്ഥാപിച്ചിട്ടുണ്ട്. ചിലയിടങ്ങളി ൽ സാനിറ്റൈസേഷൻ ടണലുകളും സ്ഥാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ തുറന്നു.മാസ് ക്കുകൾ നിർബന്ധമാക്കി. അടിയന്തിര സഹായ ങ്ങൾക്കായി ഹെൽപ് ഡെസ്ക്കുകൾ ആരംഭി ച്ചു.വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് നിരീക്ഷണം ഏർപ്പെടുത്തി. സർക്കാരിന്റെ നിർ ദേശങ്ങൾ പാലിച്ച് നമുക്ക് ഒറ്റക്കെട്ടായി കോവി ഡിനെ തുരത്താം. സമുഹത്തിന്റെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമായി കണ്ട് സാമൂഹിക അകലം പാലിച്ച് നമുക്ക് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ പങ്കാളികളാവാം

മുഹമ്മദ് കാസിം
2 B സി.എം.എസ് . എൽ പി. സ്കൂൾ .ഊരകം
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം