പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ നാം അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നാം അതിജീവിക്കും

     നാം അതിജീവിക്കും
 
 ലോകം മുഴുവൻ ഭീതി പടർത്തി
  കൊറോണയെന്നൊരു മഹാമാരി .
  ജനങ്ങൾ തിങ്ങി നിറഞ്ഞൊരു ചൈ-
  നയിൽ നിന്നാണിതിന്നുത്ഭവസ്ഥാനം.
  സമ്പന്നമാം അമേരിക്ക
  ഇതിനു മുൻപിൽ മുട്ടുമടക്കി.
  എത്തി എത്തി ഇന്ത്യയിലും
  എത്തി എത്തി കേരളത്തിലും.
  ഇന്ത്യ മുഴുവൻ ലോക്ക് ഡൗണായി
  വീട്ടിലിരുന്ന് പൊരുതാം നമുക്ക്.
  ജാതിയില്ല മതവുമില്ല ഒറ്റക്കെട്ടായ്
  പൊരുതാം നമുക്ക്.
  ഹാൻ്റ് വാഷുകളും സാനിറ്റൈസറും
  ഉപയോഗിക്കുക കൈകഴുകാൻ.
  ചുമ വന്നാലും തുമ്മുമ്പോഴും
  മുഖം മറയ്ക്കാം തൂവാലകളാൽ.
  വേണ്ട നമുക്ക് യാത്രകളും
  വേണ്ട നമുക്ക് പരിപാടികളും.
  മാസ്കുകൾ നാം ധരിക്കേണം
  കൊറോണയെ നാം തുരത്തേണം
  ആശങ്ക വേണ്ട ജാഗ്രത മാത്രം
  ഇതിനെയും നാം അതിജീവിക്കും

ദേവകിരൺ. കെ
7 A പട്ടാന്നൂർ .യു. പി. സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത