സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ഒരു കൈകോർക്കാം, ഒന്നിച്ചു മടങ്ങാം, നല്ല നാളേക്കായി

15:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൈകോർക്കാം, ഒന്നിച്ചു മടങ്ങാം, നല്ല നാളേക്കായി

1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങുന്നത് സർവ്വജീവജാലങ്ങളുടേയും ജീവനാധാരമായ പരിസ്ഥിതിയെ സംരക്ഷിച്ചു നിലനിർത്തുന്നതിനാണ് ജൂൺ 5 ന് നാം പരിസ്ഥിതി ദിനമായി കണക്കാക്കി പോരുന്നത്. ഇത്തരത്തിൽ ഒരു ദിനാചരണത്തിലൂടെ കാലാകാലങ്ങളിൽ പരിസ്ഥിതിയെ കുറിച്ച് ചർച്ച ചെയ്യാനും അതിനു പ്രതികൂലമായ ഘടകങ്ങളെ മാറ്റിവെക്കാനും നമ്മൾ ജനങ്ങൾ തയ്യാറാകണം
ഒരു ജീവൻ്റെ സ്വാഭാവിക വളർച്ചക്ക് വേണ്ടതെല്ലാം പ്രകൃതി നൽക്കുന്നുണ്ട്. മനുഷ്യനും ജീവജാലങ്ങളും വൃക്ഷലതാദികളും പരസ്പരം പരിഗണിച്ച് ഇണങ്ങി ജീവിച്ചിരുന്ന ഒരു കാലം നമ്മുക്ക് കഥകളിലെങ്കിലും കേൾക്കാം. അന്ന് ഇവിടെ മഹാമാരികളില്ല, ആഗോള താപനമില്ല, വരൾച്ചയില്ല മുണ്ണും വിണ്ണും ശുദ്ധമായിരുന്ന കാലം, എന്നാൽ മനുശ്യൻ്റെ അത്യാഗ്രഹത്തിൻ്റെ ആകെത്തുകയായി ആഗോളതാപനം, വരൾച്ച, വെള്ളപ്പൊക്കം, മഹാമാരികൾ എന്നിങ്ങനെ തുടങ്ങുന്നു അസ്വാരസ്യങ്ങളുടെ പട്ടിക. ഇപ്പോൾ നമ്മളനുഭവിക്കുന്ന ഈ കൊറോണ വൈറസിൻ്റെ വ്യാപന ഘട്ടത്തിൽ നാം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമെന്നത് ദൈനംദിന ജീവിതത്തിലേക്കാവശ്യമായ ഭക്ഷണ സമാഹരമാണ്. എന്നാൽ നമ്മുടെ പ്രകൃതി നമ്മുക്ക് അതെല്ലാം സ്വായത്തമാക്കാൻ വിധമുള്ളതു തന്നെയാണ്. എന്നാൽ അത്തരത്തിൽ ഒരു ശീലം നമ്മളിലില്ല എന്നതാണ്. നമ്മൾ ഇന്ന് നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് അതിൻ്റെ സ്വഭാവികത നഷ്ടപ്പെടുത്തി. വനനശീകരണവും അതുവഴി അവിടുത്തെ ആവാസവ്യവസ്ഥയും തകരാറിലാക്കി. അവിടെയെല്ലാം നമ്മൾ കോൺക്രീറ്റ് കെട്ടിടങ്ങൾ കെട്ടിപൊക്കി. വന സമ്പത്ത് കുറഞ്ഞതോടെ പ്രകൃതി നശിക്കാൻ തുടങ്ങി. പരിസ്ഥിതിക്ക് ദോഷകരമാം വിധത്തിൽ പ്ലാസ്റ്റിക്കിൻ്റെ അമിത ഉപയോഗം വീണ്ടും പരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കി. ഭുമിയുടേയും അന്തരീക്ഷത്തിലെ ഓസോൺ പാളിയുടേയും നാശം ദ്രുതഗതിലായി. പ്രകൃതിയുടെ ജലസംഭരണികളായ കുന്നുകളിടിച്ച് വരൾച്ചയെ മാടി വിളിച്ചു .
പരിസ്ഥിതിയെ പരിപാലിച്ചുകൊണ്ടല്ലാത്ത മനുഷ്യൻ്റെ ഇടപെടലുകൾക്ക് പരിസ്ഥിതി പലരുപത്തിൽ തിരിച്ചടിക്കാൻ തുടങ്ങിയിരിക്കുന്നു. അതു കൊണ്ടു തന്നെ അധികം താമസിയാതെ ഇവിടം ജീവിതം ദുസ്സഹമായിത്തീരും. ഈ തിരിച്ചറിവ് നമ്മുടെ ജീവിത ശൈലിയിൽ മാറ്റമുണ്ടാക്കിയാൽ നമ്മുക്ക് തിരിച്ചു പിടിക്കാം നമ്മുടെ പരിസ്ഥിതിയെ. ഒരു ലോക് ഡൗണിലും നമ്മുക്ക് പട്ടിണി കിടക്കാതെയിരിക്കാം. അതിനായി പരിസ്ഥിതിയെ ചൂഷണം ചെയ്യാതെ അപകടത്തിലാക്കാതെ പരിസ്ഥിതിയുമായി ഇണങ്ങി ചേർന്ന് മണ്ണിനെയറിഞ്ഞ്, മസ്സറിഞ്ഞ് കൃഷി ചെയ്ത് സ്വയംപര്യാപ്തമാകാൻ ശ്രമിക്കാം. ഒരോരുത്തരും ഇതിനായി ഒരു ചുവടെങ്കിലും വെക്കൂ. നമ്മുക്കൊന്നിക്കാം... ഒരു മനസ്സോടെ... ഒരുമയോടെ... ഒരു നല്ല നാളെക്കായ്....


അബിൻഷ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം