സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/എന്റെ നാട്

14:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്

പുതുമഴയിൽ മുളച്ചുവന്ന പുല്ലുകൾ
തളിരിട്ടു തലയാട്ടി നിൽക്കുന്നു
കിളികൾപാറിക്കളിക്കുന്നു
കാക്കകൾ കലപില കുട്ടുന്നു
മയിലുകൾ നൃത്തമാടുന്നു
കുയിലുകൾ പാട്ടു പാടുന്നു
മരങ്ങൾ കാറ്റത്തുലയുന്നു
നീരുറവകൾ, അരുവികൾ
മന്ദം മന്ദം ഒഴുകീടുന്നു
സ്വച്ഛന്ദം ഹരിതാഭം എന്റെ നാട്
പ്രകൃതിരമണീയമെൻ നാട്
സ്നേഹമോടെ ഒത്തുവസിക്കാം
കാത്തിടാം ഒരുമയോടെ
മരങ്ങളെയും ജീവജാലങ്ങളെയും
ഭൂമിതന്നവകാശികൾ മാനുഷരും
പുൽനാമ്പും ജീവജാലങ്ങളും

അബിൻ ആന്റണി
5 സെന്റ് മേരീസ് യു. പി. എസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത