ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/കൊറോണഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭീതി

കൂട്ടുകാരെ നിങ്ങളെ
കാണാൻ കൊതിയുണ്ട്
വീട്ടിനുള്ളിൽ ഞങ്ങ
ളെല്ലാമായിപ്പോയി
പഴയകാല ചിത്രങ്ങൾ
ഓർത്തിരുന്നു ഞാൻ
പുതിയൊരു പുലരിക്കായ്‌
കാത്തിരിപ്പൂ ഞാൻ
കൂട്ടരുമായി കൂട്ടുമില്ല
കളിചിരിയെല്ലാം കാണാതായി
പഠനമെല്ലാം എന്നേപോയി
കൊറോണയെല്ലാം കൊണ്ടും പോയി
ലോക്ഡൗണങ്ങു പ്രഖ്യാപിക്കേ
കടകളെല്ലാം പൂട്ടിപ്പോയി
റോഡിലാകെ നിശബ്ദത
ബാക്കിയായി
അലയങ്ങൾ മൂകമായി
പൂജകളെല്ലാം ഓൺലൈനായി
മാനവരെല്ലാം വീടിനുള്ളി
ലിരിപ്പുമായി
നാട്ടിലാകെ കൊറോണ
പരന്നീടുമ്പോൾ
കാവലായി പോലീസും
നിരന്നീടുന്നു.
ത്യാഗസമ്പന്നരാം ആരോഗ്യ
പ്രവർത്തകർ
നമുക്കങ്ങ് തുണയായി
നിന്നീടുന്നു
അകലം പാലിച്ചു നിന്നീടും
സോപ്പു കൊണ്ട് കൈകഴുകും
കൊറോണയെന്ന മഹാമാരിയെ
തുരത്തീടും ഞങ്ങൾ തുരത്തീടും

അലീന. എസ്
4 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത