ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ഓർമകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Goodshepherdems (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമകൾ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമകൾ

കാലത്തിന്റെ കുത്തൊഴുക്കാം വേദിയിൽ
കാലിടറാതെ നടിയ്ക്കു സോദരരെ...
കാല പഴക്കത്തിന്റെ കാതലാം സത്വങ്ങൾ
കൈ മോശമാകാതെ കാത്തിടൂ നിങ്ങൾ

എത്രയെത്രയോ ഭീകരമാം പാഠങ്ങൾ
എത്രയെത്രയോ പ്രളയാനുഭവങ്ങൾ
എത്രയെത്രയോ മഹാമാരികൾ വന്നിടും
എന്തേ മനുജാ ണീ മാത്രമിങ്ങനെ?

ഒരിറ്റു വറ്റിനായ്‌ കാതങ്ങൾ താണ്ടിയ പൂർവികരെ
ഓർമയുണ്ടോ മനുജാ നിനക്കിന്ന്
ഒരിയ്ക്കലും മറക്കാത്ത മൗലിക മൂല്യങ്ങൾ
ഓട്ടിൻ കഷണമാക്കിയെറിഞ്ഞതും നീയല്ലേ !

ഇനിയും വൈകിയില്ല മാനുഷരേ....
ഇനി മതി പാഠങ്ങൾ പഠിച്ചിടാൻ
ഇത്രയും നാൾ നിന്നെ ജീവിയ്ക്കാൻ പഠിപ്പിച്ച
ഈശ്വരനു മുമ്പിൽ സാഷ്ടാംഗം നമിയ്ക്കൂ...

 

ANAMIKA R
7 B ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത