ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ എൻ്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ്റെ ഭൂമി


കണ്ടോ ഭൂമിയെ നിങ്ങൾ കണ്ടോ
എന്തൊരു സുന്ദരമായ ഭൂമി
പലതരം പക്ഷികൾ പല തരം മൃഗങ്ങൾ
പലതരം മരങ്ങൾ എല്ലാമുണ്ടേ
പലതരം നിറത്തിൽ പഴങ്ങളുണ്ടേ
പലതരം നിറത്തിൽ പൂക്കളുണ്ടേ
കടലിലെ തിരമാല തുള്ളിക്കളിക്കുന്ന
കാണാനെന്തൊരു രസമാണേ
കാട്ടിലും വീട്ടിലുമുള്ള മൃഗങ്ങൾ
ഓടിക്കളിക്കുന്നതെന്തു ചന്തം
മാനത്തു പക്ഷികൾ പാറിപ്പറക്കുന്ന
കാണാനെന്തൊരു ചേലാണേ
ഭൂമി തൻ മക്കളാം മനുഷ്യരെല്ലാം
ഭൂമിതൻ മടിയിൽ മയങ്ങീടുന്നു
ഒന്നിച്ചൊരുമയായി ജീവിച്ച മാനുഷർ
സുഖഭോഗങ്ങളിൽ ലയിച്ചു ചേർന്നു
സുഖ സൗകര്യങ്ങൾക്കൊപ്പം മനുഷ്യൻ്റെ
ജീവിത ശൈലിയും മാറി വന്നു
ജിമ്മുകൾ സൗന്ദര്യ വർദ്ധകങ്ങൾ
ഓഡികാറുകൾഫ്ലാറ്റുകളും
ഫാസ്റ്റ്ഫുഡ് ശീലിച്ച മനുഷ്യരെയോ
ഓരോരോ രോഗങ്ങൾ കീഴടക്കി
കണ്ടോ ഭൂമിയിൽ നിങ്ങൾ കണ്ടോ
വൈറസ് കൊണ്ടുള്ള രോഗബാധ
ഡെങ്കുവും ചിക്കനും നിപ്പയും പിന്നെ
കോവിഡും ഭൂമിയിൽ വ്യാപരിച്ചു
കോവിഡ് 19 എന്ന പേരിൽ
കൊറോണ ഭൂമിയിൽ വിലസുന്നു
കൊറോണ മൂലം ലോക്ക് ഡൗണായി
ആളുകൾവീട്ടിലിരിപ്പായി
അകലം പാലിച്ച് ലോക്ക് ഡൗൺപാലിച്ച്
കൊവിഡിനെ നമ്മൾ തുരത്തീടും
കൊവിഡ് മാറിയ സുന്ദര ഭൂമി
പെട്ടെന്ന് നമുക്ക് കണ്ടീടാം
പ്രകൃതിയാം അമ്മയെ സ്നേഹിച്ചീടാം

 

ജോസിയ
3 B ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത