എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/അന്ന് മാനേജർ,ഇന്ന് പിച്ചക്കാരൻ, അപ്പോൾ നാളെ?

14:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അന്ന് മാനേജർ , ഇന്ന് പിച്ചക്കാരൻ, അപ്പോൾ നാളെ?

കീറിയ ഷർട്ടും , നിറം മങ്ങിയ മുണ്ടും,തോളറ്റം വരെ വളർന്ന മുടിയും , കയ്യിൽ ഒരു പാത്രവുമായി നിൽക്കുന്ന ആ മനുഷ്യൻ , കാണുന്നവരോടെല്ലാം പൈസക്കായ് കൈ നീട്ടുന്നു. ചിലരെല്ലാം പൈസ നൽകുന്നു, മറ്റു ചിലർ കണ്ട ഭാവം പോലും നടിക്കാതെ മാറുന്നു. ചിലർ അടുത്തുനിന്നു ആട്ടിയോടിക്കുന്നു. രാജാസ് കമ്പനിയുടെ മാനേജറായിരുന്ന 'രാജ' ഇന്ന് മറ്റുള്ളവരുടെ സഹായത്താൽ ജീവിതം പോറ്റുന്നു . രണ്ടു നിലയുണ്ടായിരുന്ന വീട് ഇന്ന് ഒരു ചെറ്റകുടിലായി മാറുന്നു. ഏസിക്ക് പകരം ഒരു ഫാൻ പോലുമില്ലാതെ കൊതുകുകടി കൊണ്ട് ഉറങ്ങാൻ പോലും സാധിക്കാതെ ജീവിക്കേണ്ടി വരുന്നു. കടയുടെ വരാന്തയിൽ നിന്ന് തൻ്റെ പഴയകാലത്തെക്കുറിച്ച് ആലോചിച്ച് കൊണ്ടിരുന്ന രാജ വീട്ടിലേക്ക് മടങ്ങാനുള്ള ധൃതിയിലാണ്. വളരെ പെട്ടെന്ന് അന്ന് കിട്ടിയ പിച്ചച്ചട്ടിയിലെ പൈസയുമായി അയാൾ വീട്ടിലേയ്ക്ക് പോയി. തൻ്റെ കുടിലിൻ്റെ മുന്നിൽ കുറെ മദ്യക്കുപ്പികളും , സിഗരറ്റു കുറ്റികളും കിടക്കുന്നത് കണ്ട് അയാൾ വീട്ടിലേക്ക് തിടുക്കത്തിൽ ഓടി. ചെന്നപ്പോൾ കണ്ടത് ഹൃദയം തകർക്കുന്ന കാഴ്ചയാണ്. പിച്ചിച്ചീന്തി കിടക്കുന്ന തൻ്റെ ഭാര്യയുടെ ജഡം. കുറെ ക്രൂര മൃഗങ്ങൾ വലിച്ചു ചീന്തിയ തൻ്റെ ഭാര്യയുടെ ജഡത്തിനു സമീപം പരിചിതമായ ഒരു സ്വർണ്ണമാല . ആ മാല ഔസേപ്പിൻ്റെതായിരുന്നു. അയാളുടെ കയ്യിൽ നിന്ന് പണം കടം വാങ്ങിയത് തിരികെ കൊടുക്കാത്തതിന് തനിക്ക് തന്ന പ്രത്യുപകാരം . ആ മനുഷ്യൻ ഉച്ചത്തിൽ അലറാൻ തുടങ്ങി.

മുഹമ്മദ് യാസീൻ
8 സി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ