എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ കൊറോണ എന്ന ചൈനീസ് ആയുധം
കൊറോണ എന്ന ചൈനീസ് ആയുധം
ആളൊഴിഞ്ഞവീഥികൾ.മരണത്തിന്റെ നിഴലിൽ കഴിയുന്ന ഒരുകൂട്ടം പേർ .ആംബുലൻസുകളുടെയും മനുഷ്യനിലവിളികളുടെയും ശബ്ദം മാത്രം മുഴങ്ങികേൾക്കുന്ന ഒരു പ്രേത നഗരം.ഈ പറയുന്നത് ചരിത്രത്തിൽ നാം വായിച്ച് മറന്ന കഥകൾ അല്ല .കുറച്ച് നാളുകൾക്കുമുമ്പ് വരെ ആളും ആരവവുമായി വികസനത്തിന്റെ പ്രതീകമായിരുന്ന ചൈനയിലെ വുഹാൻ എന്ന വൻ നഗരത്തെ കുറിച്ചാണ് .ലോകത്തെ തന്നെ നടുക്കുന്ന കാഴ്ച്ചകളാണ്.ഒരുകോടിയിൽ അധികം ജനസംഖ്യയുള്ള വുഹാൻ നഗരത്തിൽ ദിവസങ്ങളായി കൊറോണ എന്ന പ്രേത വൈറസിനെ പേടിച്ച് വീടുകൾക്കുള്ളിൽ ഭക്ഷണമോ മരുന്നോ ഇല്ലാതെ ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു ജയിൽ അറയിൽ എന്നപോലെ കഴിയുകയാണ്.ഇന്ന് വുഹാൻ നഗരത്തിലെ ആയിരക്കണക്കിന് ആൾക്കാരിലേക്ക് ലോകത്തിനെത്തന്നെ ഭീതിയിലാഴ്ത്തിയ ഈ വൈറസ് പടർന്നു കഴിഞ്ഞു.കണ്മുന്നിലൂടെ നടന്നു പോകുന്ന മനുഷ്യർ ഉടൻ തന്നെ മുഖംപൊത്തി വീണ് മരിക്കുന്ന കാഴ്ച്ചകൾ.വുഹാൻ നഗരം ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത അവസ്ഥയിലാണ് .നമ്മളിൽ പലരും കണക്ക് കൂട്ടുമ്പോലെ ചെറിയൊരു വില്ലനല്ല കൊറോണാ എന്നറിയപ്പെടുന്ന ഈ വൈറസ് .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ