നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/അരുതരുതേ നാട്ടിലിറങ്ങി നടക്കരുതേ

14:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19031 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അരുതരുതേ നാട്ടിലിറങ്ങി നടക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരുതരുതേ നാട്ടിലിറങ്ങി നടക്കരുതേ


റോഡിലിറങ്ങരുതേ ഇത് ലോക് ഡൗൺ കാലമല്ലോ!
ഞങ്ങൾ കുറേപ്പേർ രാപ്പകലില്ലാതെ നിങ്ങളോടൊപ്പമില്ലേ!
നാടിനു നന്മ വരാൻ ഇക്കറോണയെ തച്ചോടിക്കാൻ
പാട്ടും കളികളുമായി ട്ടവനാൻ്റെ വീട്ടിലിരിക്കണേ ട്ടോ..
അരുതരുതേ പുറത്തിറങ്ങരുതേ
ബൈക്കെടുത്ത് കറങ്ങരുതേ
വീട്ടിലുള്ളോർക്ക് കൊറോണയെ കൊണ്ട് കൊടുക്കരുതേ..
സ്വന്തം ജീവൻ മറന്ന് കുടുംബം മറന്ന്
ഇപ്പൊരി വേനലിൽ ഞങ്ങൾ നിൽക്കുന്നു നിങ്ങൾക്ക് വേണ്ടി
കള്ളം പറഞ്ഞ് മനുഷ്യാവകാശം പറഞ്ഞ്
നിങ്ങളിറങ്ങി നടക്കുമ്പോൾ
കൂട്ടരെ നിങ്ങളറിഞ്ഞോ
നിങ്ങൾ ചതിക്കുന്നു കേരളത്തെ
അരുതരുതേ കൂട്ടരെ നാട്ടിലിറങ്ങി നടക്കരുതേ..

 

ഫാത്തിമ മിന്ഹ ടി. കെ
8 A നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത