ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം

13:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18241 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

വെക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് തന്നെ വ്യക്തിശുചിത്വത്തോടൊപ്പം മല -മൂത്ര വിസർജനങ്ങളുടെയും ഖര -ദ്രവ-വാതക മാലിന്യ-ങ്ങളുടെയും സുരക്ഷിത-മായ പരിപാലനവും ശുചിത്വത്തിന്റെ ഭാഗമാണ്. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചി-ത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂ-ഹ്യ ശുചിത്വം എന്നിവയുടെ ആകെ തുകയാണ് ശുചി-ത്വം.ആരോഗ്യ - വിദ്യാഭ്യാസമേഖലയിൽ നമ്മുടെ സംസ്ഥാനം ഏറെ മുൻപ- ന്തിയിലാണ്. എന്നാൽ വ്യക്തിശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പ്പ്പി- ക്കുന്ന നാം പൊതുശുചി-ത്വത്തിനും പരിസര ശുചി-ത്വത്തിനും മതിയായ പ്രാ- താന്യം നൽകുന്നില്ല.ഇതു മൂലം ആവർത്തിച്ചു വരു- ന്ന പകർച്ച വ്യാധികളും നിർമാർജജനം ചെയ്ത് രോഗങ്ങളുടെ തിരിച്ചു വര-വും നമ്മെ ഏറെ അലട്ടു-കയും രോഗാതുരത വർ- ദ്ധിച്ചു വരുകയും ചെയ്യു-ന്നു. ജീവിത ശൈലി-ജലജന്യ - പരിസരജന്യ രോഗങ്ങളുടെ ക്രമാതീതമായ വർദ്ധനവ് നമ്മുടെ വിക-സന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു- കൊണ്ടിരിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടലിനുള്ള അനിവാ- ര്യമായ സാഹചര്യമാണ് ഈ മേഖലകളിൽ നിലവി-ലുള്ളത്. മേൽ സൂചിപ്പിച്ച ആരോഗ്യ പ്രശ്നങ്ങൾ കേവലം ആശുപത്രികൾ കൊണ്ട് മാത്രം പരിഹരി- ക്കാവുന്നതല്ല.ആരോഗ്യ- ശീലങ്ങൾ, പരിസര ശുചി-ത്വം സുരക്ഷിതമായ കുടി-വെള്ളം, പൗരബോധം എന്നിവയിലൂടെ പരിഹാരം കാണേണ്ടതാണ്. അതിന് ശുചിത്വബോധത്തിലൂന്നിയ വികസന സംസ്കാരം രൂപപ്പെടേണ്ടതുണ്ട്. എവിടെയെല്ലാം നാം ശ്രദ്ധിച്ച് നോക്കുന്നുവോ അവിടെയെല്ലാം ശുചിത്വ-മില്ലായമ കാണാൻ കഴിയുന്നതാണ്. വീടുകൾ, സ്കൂളുകൾ, ഹോട്ടലുകൾസർക്കാർ സ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ, കച്ചവടസ്ഥാപനങ്ങ- ൾ, ബസ് സ്റ്റാന്റ്കൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, റോഡുകൾ പൊതുസ്ഥലങ്ങൾ തുടങ്ങി മനുഷ്യർ എവിടെയെല്ലാം ഇടപെടുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായമ ദർശിക്കുവാൻ കഴിയുന്നു വെന്നതാണ് നിലവിലുള്ള അവസ്ഥ. വ്യക്തി ശുചിത്വം പാലിച്ചാൽ ശുചിത്വമായി എന്ന തെറ്റിധാരണ, ശുചി- ത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം തിരിച്ച റിയാതിരിക്കൽ, മാലിന്യം ഉണ്ടാക്കുന്നവർ തന്നെ അത് ഇല്ലാതാക്കണ മെന്നു പഠിച്ചിട്ടില്ല. ഇതൊക്കെയാണ് ശുചിത്വമില്ലായമ മില്ലായമയുടെ പ്രധാന കാരണം. എല്ലാവരും ശുചിത്വ ബോധം മനസിലാക്കി അതിന്റെ പ്രാധാന്യം മനസിലാക്കി വരും തലമുറയെയും നിലവിലുള്ള സമൂഹത്തെ യും സംരക്ഷിച്ചു കൊള്ളുക......



ആർദ്ര.കെ
7K ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം