ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

13:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44559alathottam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലങ്ങൾ

പണ്ട് പണ്ട് ഒരിടത്ത് ഒരു പട്ടിയും പൂച്ചയും വസിച്ചിരുന്നു. അവർ ഉറ്റ ചങ്ങാതിമാരായിരുന്നു. അവിടെ താമസിച്ചിരുന്ന ആളുകൾ ചപ്പുചവറുകൾ വലിച്ചെറിയുക പതിവായിരുന്നു. അതെല്ലാം ഈ പട്ടിയും പൂച്ചയും ഒരുമിച്ച് വൃത്തിയാക്കും. അവർ എല്ലാവരോടും പറഞ്ഞു. ഇങ്ങനെ ചെയ്താൽ രോഗം പിടിപെടും. അങ്ങനെയിരിക്കെ ഒരാൾ മാത്രം ഇതൊന്നും ചെവിക്കൊണ്ടില്ല. നാളുകൾ കടന്നുപോയി. ഒരു ദിവസം അയാൾക്ക് രോഗം വന്നു. കുറെ നാൾ ആശുപത്രിയിലായി. രോഗം ഭേദമായി തിരികെ വന്ന അയാൾക്ക് തന്റെ തെറ്റ് ബോധ്യമായി. അയാൾ എല്ലാവരോടും മാപ്പ് പറഞ്ഞു.

എബി മാത്യു
2 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ