ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/വൃത്തിയാണ് ശക്തി
ജന്മം
വൃത്തിയാണ് ശക്തി ഒരിടത്തൊരിടത്ത് കനക നെന്നും ശംഭു വെന്നുംന്നും രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. അവർ ഒരു ചെറിയ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. പെട്ടെന്നൊരു ദിവസം ആ ഗ്രാമത്തിൽ പകർച്ചവ്യാധികൾ പിടിവിട്ടു. ക്രമേണ അത് ഗ്രാമവാസിക ളേഎല്ലാം ബാധിക്കാൻ തുടങ്ങി. പലർക്കും ജീവഹാനി ഉണ്ടായി. അയൽ ഗ്രാമത്തിൽ ജോലിചെയ്തിരുന്ന കനക നും ശംഭുവും പെട്ടെന്ന് തന്നെ നാട്ടിലേക്ക് തിരിച്ചെത്തി. നാട്ടിൽ കണ്ട കാഴ്ച അവരെ വല്ലാതെ വിഷമം പെടുത്തി. അവർ ഗ്രാമമുഖ്യ നെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. ഗ്രാമമുഖ്യൻ ആരോഗ്യ പ്രവർത്തകരെയും. ഗ്രാമത്തിലെത്തിയ ആരോഗ്യ പ്രവർത്തകരുടെ പരിശോധനയിൽ കണ്ട കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു ഞെട്ടിപ്പിക്കുന്നതായിരുന്നു. ഗ്രാമത്തിന്റെ ഒരുവശത്തായി കാണപ്പെടുന്ന വലിയ കുളത്തിൽ നഗരത്തിലെ മാംസാവശിഷ്ടങ്ങളും ഹോട്ടലുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും മാലിന്യ അവശിഷ്ടങ്ങളും നിക്ഷേപിച്ചിരുന്നത് ഇതിൽ ആയിരുന്നു. ഇതിൽ നിന്നും ഈച്ച, കൊതുക് എന്നിവ മുട്ടയിട്ടു പെരുകി. ഗ്രാമവാസികൾക്ക് പല അസുഖങ്ങളും ഉണ്ടാക്കി. ഉടൻതന്നെ കനക നും ശംഭുവും ഇതറിഞ്ഞ തന്റെകൂട്ടുകാരെ വിളിച്ചു കുളം വൃത്തിയാക്കി ഉപയോഗയോഗ്യം ആക്കി. ശേഷം അവർ ഗ്രാമ മുഖ്യനും ഒത്ത പോലീസ് സ്റ്റേഷനിൽ പോയി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഇവർക്കെതിരെ പരാതി കൊടുത്തു. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു. അങ്ങനെ കനകൻ ശംഭുവും നാട്ടിലെ ആൾക്കാരുടെ കണ്ണിലുണ്ണി കളായി മാറി. "കൂട്ടുകാ രേ ഇവരെ പോലെ നാമും പ്രവർത്തിച്ചാൽ വൃത്തിയുള്ള പരിസരവും, ശുദ്ധമായ അന്തരീക്ഷവും നമുക്ക് സൃഷ്ടിക്കാം. ഒപ്പം ആരോഗ്യമുള്ള ജനതയെയും. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടായിരിക്കു...." {BoxBottom1 |
പേര്= അഭിനന്ദ് | ക്ലാസ്സ്=4 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ എൽ പി എസ് മടത്തുവാതുക്കൽ | സ്കൂൾ കോഡ്= 42309 | ഉപജില്ല=ആറ്റിങ്ങൽ | ജില്ല= തിരുവനന്തപുരം | തരം=കഥ | color=
}} |