ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ജീവിക്കാം , പരിസ്ഥിതിയെ നോവിക്കാതെ...

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsanachal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിക്കാം , പരിസ്ഥിതിയെ നോവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിക്കാം , പരിസ്ഥിതിയെ നോവിക്കാതെ...
“എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിക്ക് കഴിയും ; പക്ഷേ ആർത്തി ശമിപ്പിക്കാനാവില്ല.”ഗാന്ധിജിയുടെ വാക്കുകളാണിവ.ആർത്തിപൂണ്ട മനുഷ്യൻ പരിസ്ഥിതിക്ക് നേരെ നടത്തുന്ന കടന്നുകയറ്റത്തിൻ്റെ ഫലമാണോ നാം ഇന്ന് നേരിടുന്ന ഈ പ്രതിസന്ധി  എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.അണ കെട്ടിയും അതിർത്തി തിരിച്ചും മനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങൾ എല്ലാം തകർത്തെറിഞ്ഞ് ലോകത്തെ ആകമാനം ചുട്ടെരിക്കാൻ ഇതാ ഒരു  വലിയ രോഗവുമായി ഒരു ചെറിയ വൈറസ്.മനുഷ്യൻ വെറും നോക്കുകുത്തിയായി നിന്നുപോയ നിമിഷം.ഒന്നു തുമ്മാനെടുക്കുന്ന സമയം മതി ആ വൈറസിന്. ലോകത്തിന്റെ അതിർത്തികളെയൊന്നാകെ അവഗണിച്ചുകൊണ്ട് അതിങ്ങനെ ആളിപ്പടരുകയാണ്.ഈ ‛വൈറസ് ഭീകര’നും മനുഷ്യസൃഷ്ടി ആണ് എന്നൊരു വാദം നിലനിൽക്കുന്നു.ജൈവായുധ യുദ്ധവിദഗ്ധനായ ഇസ്രായേൽ മുൻ സൈനിക ഇൻ്റലിജൻസ് ഓഫീസർ ഡാനി ഹോഷത്താണ് ഇതൊരു ജൈവായുധമാകാം എന്ന അഭിപ്രായം മുന്നോട്ടുവച്ചത്. എന്നാൽ വ്യാപാര രംഗത്ത് മുന്നേറുന്ന ചൈനയെ തകർക്കാൻ അമേരിക്ക പ്രയോഗിച്ച ജൈവായുധം ആണ് ഇതെന്ന എതിർപ്രചാരണങ്ങളുമുണ്ട്.എന്തായാലും മനുഷ്യൻ്റെ കരങ്ങൾ ഇതിൽ എവിടെയോ ഉണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

രാജ്യങ്ങളെല്ലാം അതിർത്തികൽ അടച്ചുപൂട്ടി സ്വയം തടവറ തീർക്കുന്നു.രാജ്യങ്ങൾക്കിടയിൽ മുടങ്ങാതെ പറന്നുകൊണ്ടിരുന്ന വിമാനങ്ങൾ പറക്കുന്നില്ല. രാജ്യാന്തരസമ്മേളനങ്ങളും കായികോത്സവങ്ങളും ഉപേക്ഷിക്കുന്നു. കഴിവതും വീട്ടിലിരുന്ന് ജോലി ചെയ്യാൻ രാജ്യം ജനങ്ങളോട് ആവശ്യപ്പെടുന്നു. ഒരിക്കലും ആളൊഴിയാത്ത തീർത്ഥാടനകേന്ദ്രങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും വരെ അടച്ചുപൂട്ടുന്നു. മനുഷ്യരൊഴികെയുള്ള ഭൂമിയുടെ അവകാശികൾ പരസ്പരം ചർച്ചചെയ്യുന്നു : ഈ മനുഷ്യർക്കെല്ലാം എന്താണ് പറ്റിയത് ? കാവും കടൽത്തീരവും കാടും കുറച്ചുദിവസത്തേക്കെങ്കിലും അവരുടേത് മാത്രമായി.അവർ ഉള്ളിൽ സന്തോഷിക്കുന്നുണ്ടാവാം.മനുഷ്യാ നീ മാറേണ്ട സമയമായിരിക്കുന്നു.ഈ ജീവജാലങ്ങളെല്ലാം ഭൂമിയുടെ അവകാശികൾ ആണ് എന്നോർത്ത് പരിസ്ഥിതിയെ നോവിക്കാതെ നമുക്ക് ജീവിക്കാം.നല്ലൊരു നാളേക്കായ്‌...

നിള റിജു
5 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം