ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/പരിസ്ഥിതി..

12:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (കുട്ടികളുടെ രചനകൾ ചേർക്കൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി..

പ്രകൃതി നമ്മുടെ അമ്മയാണ്. മനുഷ്യന്റെ ഒാരോ ചലനങ്ങൾക്കും സാക്ഷിയാകുന്ന അമ്മയാണ് പ്രകൃതി.സർവ്വജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ.എന്തുകൊണ്ടും പ്രകൃതി നമ്മുടെ വരദാനമാണ്,അമ്മയാണ് എന്നത് തർക്കമില്ലാതെ പറയാം.പ്രകൃതിയിൽ കാണുന്ന ഓരോന്നും നമ്മുടെ മനസ്സിനെ കീഴടക്കുന്നു. മരങ്ങൾ,പക്ഷികൾ പൂക്കൾ…..അങ്ങനെ ഒട്ടനവധികാഴ്ചകൾ…..പ്രകൃതിയിലെ ഓരോ മാറ്റവും ഓരോ ഋതുക്കളിൽ നമുക്ക് മുൻപിലെ ത്തുന്നു.ആറ് ഋതുക്കളും വ്യത്യസ്ത ദൃശ്യങ്ങൾ സമ്മാനിക്കുന്നു.വസന്തം,ഗ്രീഷ്മം,ശരത്, ഹേമന്തം ഇവയെല്ലാം തന്നെ പ്രകൃതി നൽകുന്ന സംഭാവനകളാണ്.വിവിധ നിറത്തിലുള്ള പൂക്കളിൽ നിന്ന് ചെറിയശബ്ദങ്ങൾ ഉണ്ടാക്കി പറന്നു വരുന്ന തേൻതുമ്പികൾ,പൂമ്പാറ്റകൾ…..മേടമാസത്തിൽ വിഷുക്കൊന്നകൾ സ്വർണനിറത്തിൽ പൂത്തുനിൽക്കുന്ന കാഴ്ച, സൂര്യൻ സുവർണ്ണതേജസ്സോടെ പൊങ്ങിവരുന്ന നിമിഷം,..ഇതെല്ലാം തന്നെ മനുഷ്യന്റെ ഹൃദയത്തെ കീഴ്പ്പെടുത്തുന്നതാണ്.

പ്രകൃതി എന്ന അമ്മയുടെ മക്കളാണ് നാം ഓരോരുത്തരും.പ്രകൃതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്.പണ്ട് കാലത്തെ മനുഷ്യർ പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്നവരായിരുന്നു, ഇഷ്ടപ്പെട്ടവരായിരുന്നു.ഭക്ഷണത്തിനായി പ്രകൃതിയെ നേരിട്ട് ആശ്രയിച്ചവരായിരുന്നു.കൃഷിയായിരുന്നു ജീവിതമാർഗ്ഗം.എന്നാൽ ഇന്നത്തെ മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.

പ്രകൃതി എന്ന അമ്മയെ നശിപ്പിക്കുന്നത് മാതൃത്വത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് ആരും ഓർക്കുന്നില്ല.പ്രകൃതിയുടെ ജീവദായകമായ നദികളെല്ലാം അവശിഷ്ടങ്ങൾ കൊണ്ട് നിറയുന്നു.മണൽ വാരൽ വർദ്ധിക്കുന്നുവയലുകളെല്ലാം നികത്തുന്നു.മരങ്ങളൊക്കെ വെട്ടിമുറിക്കുന്നു.ഭൂമിയിലേയ്ക്ക് ഒരുതുള്ളി ജലം പോലുംഇറങ്ങാത്ത വിധത്തിൽ വീടുകൾ അലങ്കരിക്കുന്നു.പക്ഷി മൃഗാദികൾക്ക് വംശനാശം നേരിടുന്നു. ഇവയൊക്കെ അവയിൽ ചിലതുമാത്രം.

മലയാളത്തിലെ പ്രിയപ്പെട്ടകവി അയ്യപ്പപ്പണിക്കർ ചോദിച്ചതുപോലെ '’ കാടെവിടെമക്കളേ… നാടെവിടെ മക്കളേ..’’.എന്ന അവസ്ഥയാണ് പ്രകൃതിക്കുള്ളത്.മനുഷ്യൻ എന്ന കഴുകൻമാർ ജീവനുള്ള അമ്മയെ കൊത്തിക്കൊത്തിത്തിന്നുന്നു….പലതരം പാഠങ്ങൾ മനുഷ്യന് പ്രകൃതി നൽകുന്നുണ്ടെങ്കിലും കഴുകൻമാരുടെ വിശപ്പും ദാഹവും മാറുന്നില്ല. ചോര ഇറ്റിച്ചു കുടിച്ചുകൊണ്ടിരിക്കുന്ന രാക്ഷസൻമാരായി നാം ഓരോരുത്തരും മാറുന്നു.നാം ചെയ്യുന്ന നിഷ്ഠൂര പ്രവൃത്തികളുടെ ഫലമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന ദുരന്തങ്ങൾക്ക് കാര ണമാകുന്നതെന്ന് നാം ഓർക്കുന്നില്ല.

പ്രകൃതിയുടെ വരദാനമായ വൃക്ഷങ്ങളിൽ നിന്ന് എന്തൊക്കെ ഉപകാരങ്ങളാണ് ലഭിക്കുന്നത് എന്ന്

നാം ഒരു നിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു.ഫലങ്ങൾ, പൂക്കൾ,തടികൾ……….ഇതൊക്കെ നാം എടുക്കുമ്പോൾ നാം ആരോടും ചോദിക്കുന്നില്ല, ആരും നമ്മെ തടയുന്നില്ല. എന്നിട്ടും ആ ഭൂമി നമുക്ക് ഉപകാരങ്ങൾ തന്നുകൊ ണ്ടിരിക്കുന്നു,സകലവേദനകളും സഹിച്ച്...എന്നാൽ നാം ഇതൊന്നും ആലോചിക്കാതെയല്ലേ പ്രകൃതിയെ നിര

ന്തരം ചൂഷണം ചെയ്യുന്നത്.

പ്രകൃതിയെ സംരക്ഷിക്കുക,നല്ലൊരു നാളയെ വരവേൽക്കുക.പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1972 മുതൽ UNEP ലോക പരിസ്ഥിതി ദിനം ആചരിച്ചുവരുന്നു.സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും ഒരു തൈ നടാം എന്ന പദ്ധതി പ്രകാരം എല്ലാവർക്കും ഓരോ ചെടികൾ നൽകുന്നു.ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?എന്നതാണ് കുറച്ചൊരു വിഭാഗം ജനതയുടെ ആശങ്കാ ചോദ്യം.

ആധുനിക മനുഷ്യർക്ക് പാഠമായി കൊറോണയും വന്നെത്തി.വൻശക്തികളായി നിലനിന്നിരുന്ന ലോകരാജ്യങ്ങളെ നിശബ്ദമാക്കുവാൻ ഒരു നിമിഷംകൊണ്ട് ഈ കൊറോണാ വൈറസിന് കഴിഞ്ഞു.ഇനിയും മനുഷ്യന് അവരുടെ ആവാസവ്യവസ്ഥയെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും ബോധവാൻമാരായില്ലെങ്കിൽ ലോകമിനിയെങ്ങോട്ട്???

പ്രകൃതിയെ സംരക്ഷിക്കൂ…...ജീവൻ നിലനിർത്തൂ……

മുഹമ്മദ് നാസിൻ
10 C ഗവ. ഹൈ സ്‌കൂൾ, ചിതറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം