Schoolwiki സംരംഭത്തിൽ നിന്ന്
കാലം
ജാലകങ്ങൾ തുറന്നപ്പോൾ കണ്ടൂ ഞാൻ
ആ ... പ്രഭാത സൂര്യനെ
കൺമിഴികളിൽ പ്രഭാതത്തിന് തുടിപ്പുകൾ
അണിയുംസൂര്യനെ.
പ്രക്യതി ഒരുക്കി തൻ മക്കൾക്കായി
മനോഹര ദ്യശ്യങ്ങൾ
മനുഷ്യരാകട്ടെ അവ ഒന്നൊന്നായ് നശിപ്പിക്കുന്നു......
ഈ ലോകം ഇതെവിടേക്കു പോകുന്നു.
ഈ മനുഷ്യരുടെ ക്രൂരത മണ്ണിന് ശാപമായി
ഇന്നീ പ്രക്യതി ചുഴലിയായി പേമാരിയായി
വന്നൂ...പ്രക്യതിയമ്മയ്ക് എന്തുപറ്റീ?
കാറ്റിലാടുന്ന ഇലകൾക്ക് പാട്ടോതിയ
അമ്മ ഇന്ന് രോഷത്താൽ
താണ്ഡവമാടുന്നു.
വിവേക ബുദ്ധിയേറിയ മനുഷ്യർ
ഒരുനാൾ തിരിച്ചറിയും ഈ ക്രൂരതകൾ തൻഫലം
അന്നീ.....
പുഴയും മലമേടുകളും സംരക്ഷിക്കാൻ
അവരുടെ കരങ്ങൾ ഉയർത്തും.
ഒരുമയാൽ കൈകോർത്ത് മർത്യൻ
ഇനി വരുന്നതെന്തും നേരിടും
തീർച്ച....
{{BoxBottom1
|
പേര്= Sivada Murali
|
ക്ലാസ്സ്= 8A
|
പദ്ധതി= അക്ഷരവൃക്ഷം
|