ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നീലിമുത്തശ്ശിയും കറുമ്പികാക്കയും
നീലിമുത്തശ്ശിയും കറുമ്പികാക്കയും കാശിപുരം ഗ്രാമത്തിലെ ഒരു കൊച്ചു കുടിലിലായിരുന്നു നീലിമുത്തശ്ശി താമസിച്ചിരുന്നത്. മുത്തശ്ശിയുടെ വീടും ചുറ്റുപാടും ശുചിത്വമില്ലാത്തതായിരുന്നു. നീലിമുത്തശ്ശിയുടെ കുടിലിൻെറ മുൻവശത്തായി വലിയൊരു ചക്കരമാവുണ്ടായിരുന്നു. ചക്കരമാവിലെ നിത്യവുമുള്ള വിരുന്നുകാരിയായിരുന്നു കറുമ്പി കാക്ക. കറുമ്പികാക്ക എല്ലാദിവസവും ചക്കരമാവിൻെറ കൊമ്പിലിരുന്ന് മുത്തശ്ശിയെ നോക്കി കരയുമായിരുന്നു.മുത്തശ്ശി എപ്പോഴും കറുമ്പിയെ ആട്ടിയോടിക്കുകയുമായിരുന്നു. എങ്കിലും കറുമ്പി എല്ലാ ദിവസവും മുടങ്ങാതെ ചക്കരമാവിലെത്തും.
മാമ്പഴക്കാലമായതോടെ ചക്കരമാവിൽ നിറയെ മാങ്ങകൾ നിറഞ്ഞു. മാമ്പഴം നുകരാൻ കറുമ്പിയും കൊതിച്ചു. പക്ഷേ കറുമ്പിയെ കാണുമ്പോഴൊക്കെ മുത്തശ്ശി ആട്ടിയോടിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം മുത്തശ്ശി രോഗം വന്ന് കിടപ്പിലായി. അസുഖമൊക്കെ മാറി മുത്തശ്ശി എഴുന്നേറ്റ് പുറത്തേക്കിറങ്ങിയപ്പോൾ മാമ്പഴം വീണ് വൃത്തികേടായിരിക്കുമെന്ന് പ്രതീക്ഷിച്ച മുറ്റമൊക്കെ ശുചിയായി കിടക്കുന്നു. മുത്തശ്ശി ചുറ്റുപാടും നോക്കി .അപ്പോൾ ചക്കരമാവിൻ കൊമ്പിലിരുന്ന് തന്നെ സ്നേഹത്തോടെ നോക്കുന്ന കറുമ്പിയെയും കൂട്ടരെയുമാണ് മുത്തശ്ശി കണ്ടത്. കറുമ്പി മുത്തശ്ശിക്കരികിലെത്തി പറഞ്ഞു - “ഈ പരിസരം ശുചിയാക്കാത്തത് കൊണ്ടാണ് മുത്തശ്ശിക്ക് രോഗം വന്നത് ”. കാര്യം മനസ്സിലാക്കിയ മുത്തശ്ശി അന്നു മുതൽ തൻെറ വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി. അന്നുമുതൽ കറുമ്പിയും മുത്തശ്ശിയും നല്ല കൂട്ടുകാരായി മാറി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ