11:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13053(സംവാദം | സംഭാവനകൾ)('{{BoxTop2 |തലക്കെട്ട്=<!--ഭൂമിയിയിലെ മാലാഖ--> |Color=<!--3-->}} <Center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയിലെ മാലാഖ
തൂ വെള്ള വസ്ത്രവുമിട്ട്
എന്നരുകിൽ അവൾ കടന്നുവന്നു
പാൽ പുഞ്ചിരി തൻ സ്വാന്തനത്താൽ
എൻ കണ്ണുകളിലേക്ക് അവൾ നോക്കി
ചുറ്റും അന്ധകാരത്തിൻ നിഴലുകൾ മാത്രം കണ്ട ഞാൻ
ആശ്വാസത്തിൻ തൂ വെള്ള വസ്ത്രത്തെ നോക്കി
എന്നെ തന്നെ മറന്നു പോയി
സ്വന്തവും ബന്ധവുമെല്ലാം
പാതി വഴിക്കിട്ടേച്ച് പോയ എന്നെ
അവളുടെ കുഞ്ഞിളം കൈകളിൽ പരിപാലിച്ചു.
മാരക വൈറസിൻ കരാള ഹസ്തങ്ങളിൽ നിന്നും
ആ … നനു.. നനുത്ത കൈകൾ
എന്നെ പിടിച്ചങ്ങെടുത്തല്ലോ
മരണത്തിന്റെ പാതാളക്കുഴിയിൽ നിന്നും
എനിക്ക് ജീവന്റെ ജലം നൽകി
എന്നെ ഉയർത്തിയ എന്റെ പ്രിയ സോദരി
നിനക്ക് എന്റെ ഹൃദയാർപ്പണം!
ആൻ മരിയ ജെയിംസ്
സെന്റ് ജോസഫ്സ് ഹൈസ്കൂൾ പുലിക്കുരുമ്പ
9 -A