സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിയിലെ മാലാഖ


തൂ വെള്ള വസ്ത്രവുമിട്ട്
എന്നരുകിൽ അവൾ കടന്നുവന്നു
പാൽ പുഞ്ചിരി തൻ സ്വാന്തനത്താൽ
എൻ കണ്ണുകളിലേക്ക് അവൾ നോക്കി
ചുറ്റും അന്ധകാരത്തിൻ നിഴലുകൾ മാത്രം കണ്ട ഞാൻ
ആശ്വാസത്തിൻ തൂ വെള്ള വസ്‍ത്രത്തെ നോക്കി
എന്നെ തന്നെ മറന്നു പോയി
സ്വന്തവും ബന്ധവുമെല്ലാം
പാതി വഴിക്കിട്ടേച്ച് പോയ എന്നെ
അവളുടെ കുഞ്ഞിളം കൈകളിൽ പരിപാലിച്ചു.
       മാരക വൈറസിൻ കരാള ഹസ്തങ്ങളിൽ നിന്നും
ആ … നനു.. നനുത്ത കൈകൾ
എന്നെ പിടിച്ചങ്ങെടുത്തല്ലോ
മരണത്തിന്റെ പാതാളക്കുഴിയിൽ നിന്നും
എനിക്ക് ജീവന്റെ ജലം നൽകി
എന്നെ ഉയർത്തിയ എന്റെ പ്രിയ സോദരി
നിനക്ക് എന്റെ ഹൃദയാർപ്പണം!

ആൻ മരിയ ജെയിംസ്
9 എ സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത