ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/കോവിഡിനെ എങ്ങനെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (കുട്ടികളുടെ രചനകൾ ചേർക്കൽ)
കോവിഡിനെ എങ്ങനെ നേരിടാം
കൊറോണ അഥവാ കോവിഡ് 19 എന്ന രാക്ഷസൻ നാമെല്ലാവരുടെയും ജീവിതത്തിൽ വന്നിരിക്കുന്നു. ഈ രാക്ഷസൻ പലപല രാജ്യങ്ങളിൽ ചെന്ന് അവിടെയുള്ള എല്ലാ ജനങ്ങളെയും കൊന്നൊടുക്കി. മനുഷ്യജീവനു വിലകല്പിക്കാത്ത ഒരു രാക്ഷസനാണ് ഈ കൊറോണ. ഈ രാ ക്ഷസനെപോലെ എത്ര രാക്ഷസന്മാരെയാണ് നമ്മൾ നേരിട്ടത്. ഉദാഹരണം നിപ്പ പ്രളയം തുടങ്ങി എത്രയെത്ര. ഈ നിപ്പയെയും പ്രളയത്തെയും നേരിടാമെങ്കിൽ ഈ കോറോണയെയും നമുക്ക് നേരിടാം. അതിനു നാമെല്ലാരും ബാധ്യസ്ഥനാവണം. അതിനുവേണ്ടി എന്തെല്ലാം ചെയ്യുമെന്ന് നോക്കാം.

സാമൂഹിക അകലം പാലിക്കണം. വീടിനു പുറത്തു എവിടെപ്പോയാലും മാസ്ക് ധരിക്കണം. ഹസ്തദാനം ആലിംഗനം തുടങ്ങിയ ആശംസ ഒഴുവാക്കുക. ധാരാളം വെള്ളം കുടിക്കുക. ഇടയ്ക്കിടെ സോപ്പും സാനിറ്ററെസറുകളും ഉപയോഗിച്ച് കൈകൾ കഴുകുക. കഴുകാത്ത കൈ കൊണ്ട് കണ്ണ് മൂക്ക് വായ തുടങ്ങിയ ശരീരഭാഗങ്ങളിൽ സ്പര്ശിക്കരുത്. യാത്ര പരമാവധി ഒഴുവാക്കുക. വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. പരമാവധി വീടുകളിൽ തന്ന കഴിയുക. അത്യാവശ്യത്തിനു മാത്രം പുറത്തുപോകുക.

ഇത്രയൊക്കെയാണ് നാം എല്ലാവരും പാലിക്കേണ്ടത്. ഇതൊക്കെ പാലിച്ചാൽ തീര്ച്ചയായും ഈ രാക്ഷസനെ നേരിടാനും ഈ ലോകത്തു നിന്നും തന്നെ ഓടിക്കാനും കഴിയും.

Break the chain

അഭിരാമി എ.
4 A ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം