ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/ഒരു മാലാഖയുടെ കഥ
ഒരു മാലാഖയുടെ കഥ
മാലാഖ എന്നു പറയുമ്പോൾ തന്നെ നമ്മുടെ കൊച്ചു ഭാവനയിൽ തെളിയുന്നത് രണ്ട് ചിറകുകളും നക്ഷത്ര കണ്ണും ഒക്കെയുള്ള നല്ലൊരു നിഷ്കളങ്കമായ പുഞ്ചിരി സമ്മാനിക്കുന്ന ഒരു മനോഹര രൂപമാണ്.എന്നാൽ എന്റെ തൂലികയിൽ തെളിയുന്ന മാലാഖയ്ക്ക് ചിറക്കുകളില്ല. എങ്കിലും അവൾ ഒരു വാർഡിൽ നിന്നും മറ്റെരു വാർഡിലേക്ക് പാറിയെത്തുന്നവളാണ്. അവളുടെ പുഞ്ചിരി തന്നെ രോഗികൾക്ക് ഒരു ഔഷധമാണ്. നിഷ്കളങ്കയായ ഒരു മാലാഖ. ഏതോ ഒരു സിനിമയിലെ ഡയലോഗ് പോലെ" പല്ലു പറിച്ചു തരുന്ന ഡോക്ടറിനെക്കാളും എനിക്കിഷ്ടം ചങ്കു പറിച്ചു തരുന്ന നഴ്സിനെയാണ്." ഈ കഥ തുടങ്ങുന്നത് ഒരു ഐസൊലേഷൻ വാർഡിൽ നിന്നാണ്. മരണത്തോട് മല്ലടിച്ചു കൊണ്ടിരിക്കുന്ന രോഗികൾക്ക് സാന്ത്വനമാകാൻ രാവെന്നോ പകലെന്നോ ഇല്ലാതെ സ്വന്തം കുടുംബത്തിൽ നിന്നുമകന്ന് അവൾ തന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നു. അതിസൂക്ഷ്മമായ് വേണം ആ വില്ലനെ നേരിടാൻ . ആ വില്ലനാണ് കൊറോണ കുടുംബത്തിലെ ശക്തനായ അംഗമായ കോവിഡ് 19 . ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. ഇതിനെ ചെറുക്കാൻ വെറും മൂന്ന് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. 'കൈ കഴുകുക,മാസ്ക് ധരിക്കുക, മറ്റൊരാളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക.’ ആ മാലാഖയുടെ ഉള്ളിൽ ഒരേയൊരു ഭയമേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിൽ നിന്നും തിരിച്ച് വീട്ടിലേക്കെത്തുമ്പോൾ മറ്റുള്ളവർക്കും രോഗം പകരുമോ ? രോഗിയുടെ അടുത്തെത്തുമ്പോൾ പ്രത്യേകതരം വസ്ത്രം ധരിക്കണം. അത്ര സുഖമല്ല ആ വസ്ത്രത്തിനുള്ളിൽ , ഒരു പ്ലാസ്റ്റിക് കൂടിനുള്ളിൽ പെട്ടതു പോലെ, ചൂടാണെങ്കിൽ വേറെയും. ഒരു ചെറിയ ജലദോഷമോ പനിയോ ഒക്കെയാണ് രോഗലക്ഷണങ്ങൾ . തന്റെ കല്യാണം നടക്കേണ്ടിയിരുന്നത് ഇതിനിടയിലായിരുന്നു. എന്നാൽ കൊറോണ കാരണം അവളും വരനും വിവാഹം തൽക്കാലം വേണ്ടെന്നു വച്ചു. അവൾ ആശുപത്രിയിൽ സജീവമായി പ്രവർത്തിച്ചു. ആരോടും അധികം ഇട പഴകാൻ അവൾ ഇഷ്ടപ്പെട്ടില്ല. തന്റെ ദേഹത്തും ആ വൈറസ് കടന്നു കൂടിയിട്ടില്ലെന്ന് ആരു കണ്ടു? ആശുപത്രിയിൽ ധരിക്കുന്ന പ്രത്യേക വസ്ത്രം പ്രത്യേക പായ്ക്കിലാക്കി കുളിച്ചാണ് വീട്ടിലേക്ക് മടങ്ങിവരിക. എങ്കിലും വീട്ടിൽ തിരിച്ചെത്തിയ ശേഷവും അവൾ പിന്നീടും കുളിക്കാൻ ശ്രദ്ധിച്ചു. ജോലി കഴിയുമ്പോൾ അവൾക്ക് ഓട്ടോ കിട്ടാൻ സാധ്യതയു ണ്ടെങ്കിലും അവൾ അത് ചെയ്തിരുന്നില്ല. പെട്ടെന്നൊരു നാൾ ഒരു ജലദോഷം പിടിപെട്ട് പരിശോധിച്ചപ്പോൾ അവൾ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു. താനും ഒരു കൊറോണ രോഗബാധിതയാണ്. തനിക്കു രോഗം പിടിപെട്ടതിൽ അവൾ സങ്കടപ്പെട്ടില്ല. താൻ കാരണം മറ്റാർക്കും ഈ ഗതി വന്നില്ലല്ലോ എന്നോർത്ത് അവൾ സമാധാനിച്ചു. അവൾ അവസാനമായി മൊഴിഞ്ഞത് ഇത്ര മാത്രം # Break the chain.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ