ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/കൊറോണയിൽ കുടുങ്ങിയ മീനൂട്ടിയുടെ വെക്കേഷൻ
കൊറോണയിൽ കുടുങ്ങിയ മീനൂട്ടിയുടെ വെക്കേഷൻ
അമ്മേ മീനൂട്ടി എവിടെയാ ?ശ്രീക്കുട്ടി മീനൂട്ടിയെ അന്വേഷിച്ച് നടക്കുകയാണ്. അവൾ എവിടെയാ പോയത്? ഈ സമയം കളിക്കാൻ പോവാൻ എന്നെ വിളിക്കാൻ വരുന്നവളല്ലേ? ഇതെവിടെയാ പോയത്? അതാ അവിടെ തൊടിയിൽ ഇരിക്കുന്നു ആള് നല്ല വിഷമത്തിലാണല്ലോ? എന്തു പറ്റി മീനൂട്ടി നീ എന്തിനാ വിഷമിച്ചിരിക്കുന്നത്? ചേച്ചിക്ക് ഒരു വിഷമവും വരുന്നില്ലേ? ചേച്ചീ അച്ഛൻ ഇന്ന് ഞങ്ങളെയൊക്കെ കോട്ടയത്തേക്ക് പോകാൻ ട്രെയിൻ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു എന്നിട്ട് നമുക്ക് ഒരു സ്ഥലത്തെങ്കിലും പോകാൻ സാധിച്ചോ? ഒരു കൊറോണ ലോക്ക് ഡൗൺ കാരണം എങ്ങും പോകാൻ സാധിക്കുന്നില്ല അല്ലെങ്കിൽ നമ്മൾ ഈ വെക്കേഷനിൽ എവിടെയെല്ലാം പോകുമായിരുന്നു വല്ലമ്മയുടെയും അപ്പൂപ്പൻ്റെയുമൊക്ക വീട്ടിൽ പോയി അടിച്ചു പൊളിക്കുമായിരുന്നു ഇപ്പോഴോ വീട്ടിൽനിന്ന് പുറത്ത് ഇറങ്ങാൻ പറ്റുന്നില്ലല്ലോ. ഓ അതാണോ കാര്യം നിനക്കറിയില്ലേ? ലോകം മുഴുവനും കൊറോണ എന്ന മഹാമാരി വ്യാപിച്ചിരിക്കുന്നത് അതുകൊണ്ടാണ് എല്ലായിടത്തും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അപ്പോൾ ഇതൊരിക്കലും മാറില്ലേ ചേച്ചീ? ഈ രോഗം പെട്ടെന്ന് മാറാനും മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനുമാണ് നമ്മുടെ സർക്കാരും, ആരോഗ്യ വകുപ്പും നൽകുന്ന നിദ്ധേശങ്ങൾ പാലിക്കണമെന്ന് പറയുന്നത് ഈ രോഗത്തെ എങ്ങനെയാ ചേച്ചീ തടഞ്ഞു നിർത്തുന്നത്? പുറത്തൊക്കെ പോയി വരുമ്പോൾ സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകണം, പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക അങ്ങനെ കൊറോണ വൈറസിനെ നമുക്ക് തടയാനാകും.ഇതു കഴിയുമ്പോൾ നമുക്ക് യാത്രയൊക്കെ പോകാൻ കഴിയുമോ തീർച്ചയായും നമുക്ക് പോകാൻ കഴിയും ശരി ചേച്ചി ഞാൻ ചേച്ചി പറയുന്നതെല്ലാം അനുസരിക്കാം ശരി മീനൂട്ടി നീ വീട്ടിലേയ്ക്ക് പൊയ്ക്കോളക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ