ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പോരാടാം നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാടാം നമുക്ക് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടാം നമുക്ക്
<poem>

പോരാടാം നമുക്കീ പുതിയ വ്യാധിയ്ക്കെതിരെ,

കൊറോണ എന്നല്ലോയിതിന്റെ നാമം.

ആശങ്ക വേണ്ട, ജാഗ്രതയാകാം.

മാസ്‌കു ധരിച്ചു പുറത്തിറങ്ങീടാം.

കൈകൾ കഴുകി വെടിപ്പാക്കീടാം.

സാമൂഹിക അകലം പാലിച്ചീടാം.

ഈ മഹാമാരിയെ ചെറുക്കാനായ്

അടച്ചിരിയ്ക്കാം വീടുകളിൽ .

ഇത് പ്രകൃതി തൻ പരീക്ഷണമല്ലോ,

ഈ ലോകത്തിനായ് പ്രാർത്ഥിച്ചീടാം .

നമ്മുടെ കർമ്മത്തിൻഫലമായി,

സർവംസഹയാം ഭൂമീദേവി

പ്രകൃതിയുമിന്നോ കോപാകുലയായ്

സ്നേഹിച്ചീടാം കരുതലോടമ്മയെ

ഒരുമിച്ചൊന്നായ് കൈകോർത്തിടാം

ഈ മഹാമാരിയെ ചെറുത്തു മുന്നേറാം..


<poem>
നന്ദന എസ്സ് പ്രേം
7 C ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത