സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കരുതലോടെ...

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMC GIRLS HIGH SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലോടെ... <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലോടെ...

ചിതലരിച്ച ഭൂമി ചിതയായിടാതെ കാത്തിടാം
കരുതലോടെ ഭൂമിക്കൊരു സാന്ത്വനം നല്കാം
രോഗത്തിനെതിരെ പൊരുതിടുന്നിതു ചിലർ
മാനവരാശിതൻ കാവല് പടകള്
വ്യാധിയായ് പിടഞ്ഞിടുന്ന ഭൂമിയെ പുല്കുവാൻ
ദിനംതോറും പൊരുതുന്ന മാലാഖമാർ
അരുമയാം ഭൂമിയെ ഒരുമയോടെ കാത്തിടാം
അകലാം നമുക്കിന്നിനിയടുക്കാനായ്
കത്തി പടരുന്ന വ്യാധിയെ അണയ്ക്കാം
ശുചിത്വത്തിൻ പുണ്യജലത്താല്
മണ്ണിന്റെ മണമറിയാത്ത മാനവർക്ക്
ദൈവത്തിൻ ഓർമ്മപ്പെടുത്തലിത്
പ്രകൃതിയാമമ്മയെ അറിഞ്ഞ് നമുക്കീ
ഭൂമിതൻ മാറാപ്പ് നീക്കിടാം
വാടിത്തളർന്ന നിൻപുഷ്പവാടിയില്
വീണ്ടും പുതുവേരുകള് തളിർത്തിടും
ഇനിയൊരു രോഗവും പടരാതെ നോക്കിടാം
ശുചിത്വത്തിൻ ചുവടുവെപ്പോടെ
പ്രത്യാശതൻ നവദീപം കൊളുത്തിടാം
നാളതൻ അന്ധതയകറ്റിടാനായ്

തേജാലക്ഷ്മി വി.എം
8.D സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത