ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം
അമ്മക്കിളി
തത്തമ്മ തെങ്ങിൻ പൊത്തിൽ കൂടുണ്ടാക്കി അതിൽ താമസം തുടങ്ങി. എന്നും തീറ്റ തേടി പോയി തിരിച്ചെത്തും. അങ്ങനെ ഓരോ ദിവസങ്ങളും കഴിഞ്ഞു പോയി . ഒരു നാൾ തത്തമ്മ നാല് മുട്ടയിട്ടു.ദിവസങ്ങൾക്ക് ശേഷം മുട്ട വിരിഞ്ഞു. അമ്മക്കിളിക്ക് സന്തോഷമായി. തത്തമ്മ പുറത്തേക്ക് അധികം പോകാതെ കുഞ്ഞുങ്ങളെ കളിപ്പിച്ചു കൊണ്ടിരിക്കും. ഒരു ദിവസം അപ്പു തെങ്ങിൻ പൊത്തിലെ നാല് തത്തക്കുഞ്ഞുങ്ങളെ കണ്ടു. ഒരു ദിവസം അമ്മക്കിളി ആഹാരം തേടിപ്പോയി. പിന്നെ തിരിച്ചു വന്നില്ല. തത്തമ്മയേയും കുഞ്ഞുങ്ങളെയും പൊത്തിൽ കാണാതായപ്പോൾ അവൻ മരപ്പൊത്തിൽ കയറി നോക്കി. ആ കാഴ്ച അവനെ വളരെയധികം സങ്കടത്തിലാക്കി. തീറ്റ തേടിപ്പോയ അമ്മക്കിളിയേയും കാത്തുകിടന്ന കുഞ്ഞുങ്ങൾ വിശന്നു വലഞ്ഞ് ചത്തു പോയിരിക്കുന്നു. കൂട്ടിൽ ആ നാലു കുഞ്ഞുങ്ങളുടെയും അസ്ഥികൾ മാത്രം. നമ്മൾ ഓരോരുത്തരും ഒരിക്കലും പക്ഷികളെ പിടിച്ച് കൂട്ടിലിട്ട് വളർത്തരുത് ഇവയെപ്പോലെ ഓരോരോ പക്ഷികൾക്കും അവരുടെ പ്രിയ്യപ്പെട്ടവർ കൂട്ടിൽ കാത്തിരിക്കുന്നുണ്ടാവും
|