ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/ഒരു വട്ടം കൂടി
ഒരു വട്ടം കൂടി എങ്ങും അവന്റെ അട്ടഹാസച്ചിരികൾ ഉയർന്നു കേൾക്കുന്നു. അവന്റെ അലർച്ച ആയിരം മന്ദസ്മിതങ്ങൾക്കു പകരം സമ്മാനിച്ചത് ഹൃദയം നുറുക്കുന്ന വേദനകൾ മാത്രം. അവനെതിരെ പൊരുതാൻ കണ്ണികളിറുത്ത് കാവലായ് നിൽക്കുന്ന ഒരു വലിയ സാഗരം, അവന്റെയും ജീവിതത്തിന്റെയുമിടയിൽ തീർത്ത നൂൽപ്പാലത്തിലൂടെ ആ സാഗരം ഒഴുകുന്നു, അവർക്കിടയിൽ തെന്നി തെറിച്ച തുള്ളികൾ സ്വന്തം ജീവൻ മറന്ന് കൂടെ കൂട്ടുന്നു.
സ്വയം തീർത്ത ലക്ഷ്മണരേഖയ്ക്കപ്പുറം അവർ കൊക്കുകൾ പൂട്ടിയിരിക്കുന്നു. അവന്റെ പിടിയിൽ നിന്നും ജീവിതത്തിന്റെ കരയിൽ പച്ചക്കൊടി പാറിച്ച ചിലർ , അവർക്കുറപ്പുണ്ട് അവനെതിരെ ഒഴുകി ജീവിതത്തിന്റെ കരയിൽ പച്ചക്കൊടി പാറിച്ചിടും.. വീണ്ടുമാ മന്ദസ്മിതങ്ങൾ വിരിഞ്ഞിടും.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത