ഗവ.യു പി.എസ്.വി.വി.ദായിനി/അക്ഷരവൃക്ഷം/മരുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരുന്ന്


മോളെ ജാനു കുട്ടി ,നീ എവിടെയാ വന്നു വല്ലതും കഴിക്കു, എപ്പോഴും പൂവിന്റെയും പൂബാറ്റയുടെയും പിന്നാലെ തന്നെ .ആഹാരം കഴിക്കാൻ പോലും മറക്കും ദേ വരുന്നു മുത്തശ്ശി ജാനു വിളിച്ചു പറഞു കൊണ്ട് ഓടി വന്നു. വല്ലതും കഴിക്കു ജാനു മോളെ മുത്തശ്ശി ആവർത്തിച്ചു.എനിക്കിപ്പോൾ വിശക്കുന്നില്ല എന്ന് പറഞു വീണ്ടും പൂക്കളുടെയും പൂമ്പാറ്റകളുടെയും കിളികളുടെയും ലോകത്തേക്ക് . അൽപ്പം കഴിഞു വീണ്ടും മുത്തശ്ശിയുടെ വിളി ജാനു കേട്ട് കേട്ട് പഴകിയ വിളി തന്നെ ഇടയ്ക്കു മുത്തശ്ശി പറയുമായിരുന്ന അസുഖം വന്നാൽ മരുന്ന് കഴിക്കണം ആശുപത്രിയിൽ കിടക്കണം ആഹാരം കഴിച്ചാൽ അസുഖം ഉണ്ടാകില്ല എന്നാൽ പിന്നെ ആഹാരം കഴിക്കാഞ്ഞിട്ടാണോ എന്റെ 'അമ്മ മരിച്ചത് എന്ന ജാനുവിന്റെ ചോദ്യത്തിനു നെടുവീർപ്പോടെ മുത്തശ്ശി പറഞു ഒരിക്കൽ നാട്ടിലൊരു പകർച്ചവ്യാധി പടർന്നു പിടിച്ചു ആരോഗ്യo ഉള്ളവർ അതിനെ ചെറുത് നിന്ന് നിന്റെ 'അമ്മ നിന്നെ പോലെയായിരുന്നു ആഹാര കാര്യത്തിൽ ആയതിനാൽ പ്രതിരോധ ശേഷി വളെരെ കുറവായിരുന്നതിനാൽ രോഗത്തിന് പെട്ടെന്ന് അടിമപ്പെട്ടു .മുത്തശ്ശി അല്പനേരത്തേക്കു ഒന്നും മിണ്ടിയില്ല കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നു വീഴുന്നത് അവൾ കണ്ടു ആശുപത്രി കിടക്കയിൽ കിടന്നു ജാനു ഇത്രയും ചിന്തിച്ചപ്പോൾ ഡോക്ടർ വന്നു ടെസ്റ്റ് ന്റെ റിപ്പോർട്ട് നോക്കിയിട്ടു ഡോക്ടർ പറഞു ജാനു നിന്റെ ശരീരത്തിന് പ്രതിരോധ ശേഷി കുറവാണു പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ധാരാളം കഴിക്കണം അരുണിനെക്കാൾ ശരീരത്തിന് നല്ലതു നല്ല ഭക്ഷണം ആണെന്ന് പരാജപ്പോൾ ജാനുവിന് കാര്യം മനസിലായി പിന്നെ അവൾ കളിക്കുന്നതോടൊപ്പം തന്നെ നല്ല ഭക്ഷണവും ശീലമാക്കി

ദേവപ്രയാഗ് .എ എസ്
6 വി വി ദായിനി ജി യൂ പി സ്‌കൂൾ വലിയവേങ്കാട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ