എൽ.എഫ്.ജി.എച്ച്.എസ് മൂന്നാർ/അക്ഷരവൃക്ഷം/പൊരുതാം കരുതലോടെ

10:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30006 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതാം കരുതലോടെ | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതാം കരുതലോടെ

 പൊരുതാം കരുതലോടെ
കോവിഡ്19 ലോകത്ത് പ്രാണൻ
കവർന്നു തിമിർക്കും നേരം
പാതകൾ വിജനമായി തീരുന്നു
പ്രകൃതി തൻ ശ്വാസവും ശുദ്ധമായ് തീരുന്നു

തൻ പ്രാണൻ മറന്ന കാവൽ നിന്നിരുന്നു
 ഡോക്ടറും നഴ്സും പോലീസും നാടിന്
എങ്ങനെ നന്ദി ചൊല്ലേണ്ടു ഞങ്ങൾ
 മണ്ണിലെ ദൈവദൂതരേ നിങ്ങൾക്ക്

മനുഷ്യർ ഭരിക്കുന്ന ഭൂമിയെ വീഥിയിൽ
 സസ്യ മൃഗാദികൾ മാത്രമായി
താൻ കെട്ടിപ്പടുത്ത ഒരു കൂരയ്ക്ക് ഉള്ളിൽ
ഭയന്ന് ഒതുങ്ങുന്നു മനുഷ്യരിൽനിന്ന്

 ശുചിത്വമായ് മാലിന്യരഹിത മായി മാറാൻ
പഠിപ്പിച്ചു നമ്മെ കൊറോണയിന്ന്
ജാതിമത രാഷ്ട്രീയ വിവേചനം ഒന്നുമില്ലാതെ
ഒരുമയോടെ ഒന്നിച്ചു പൊരുതാൻ നമുക്ക്

മരണത്തിൻ ചങ്ങല പൊട്ടിച്ചു നീക്കി
നാടിനെ കാക്കാൻ വീട്ടിലൊതുങ്ങാം
ഇലകൾ പൊഴിയുന്ന ശിശിരത്തിൽ നിന്നും
 പൂക്കൾ ഉതിരുന്ന വസന്തത്തിലേക്കെത്തട്ടെ ലോകം

                                                        
                                                                ഗായത്രി എസ് 8B

                                                           ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്ക്കുൾ മൂന്നാർ