യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം/അക്ഷരവൃക്ഷം/ ലേഖനം
കോവിഡ് പ്രതിരോധം ശുചിത്വം പ്രധാനം
ലോകമാസകലം ഒട്ടേറെ മനുഷ്യജീവനുകൾ നഷ്ടപ്പെട്ട കോമഡി 19 എന്ന മഹാമാരി മുന്നേറിക്കൊണ്ടിരിക്കുകയാണ് ല്ലോ, ലോകത്താകെ ഇതിനോടകം 22 ലക്ഷത്തോളം ആളുകൾക്ക് വൈറസ് ബാധിക്കുകയും ഒന്നര ലക്ഷത്തിലധികം ആളുകൾക്ക് ജീവഹാനി നേരിടുകയും ചെയ്തിരിക്കുന്നു അമേരിക്കയിൽ മാത്രം ആറ് ലക്ഷത്തിലധികം ആളുകൾക്ക് രോഗം പിടിപെടുകയും 33,000 അധികം ആളുകൾ മരിക്കുകയും ചെയ്തു. ഓരോ ദിവസവും വൈറസ് ബാധിച്ച വരുടെയും മരണപ്പെട്ടവരുടെ എണ്ണം വർധിച്ചുവരികയാണ്. ലോകത്താകെ നാശംവിതച്ച് ഈ മഹാമാരി മുന്നേറിക്കൊണ്ടിരിക്കുന്നു പോൾ നാമോരോരുത്തരും നല്ല ജാഗ്രത പുലർത്തേണ്ടതുണ്ട്. ജീവിതത്തിൽ വ്യക്തി ശുചിത്വം നിലനിർത്തുകയാണ് ഇത്തരം വൈറസുകളും രോഗങ്ങളും ഇല്ലായ്മചെയ്യാൻ നാം ചെയ്യേണ്ടത്. ശരീരവും വസ്ത്രവും വൃത്തിയായി സൂക്ഷിക്കണം കൈകൾ സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ചു നല്ലപോലെ കഴുകി വൃത്തിയാക്കണം 20 സെക്കൻഡിൽ അധികം കൈ മുഴുവനും സോപ്പും വെള്ളവും എത്തുന്ന രൂപത്തിൽ കഴുകാൻ ശ്രദ്ധിക്കുക അനാവശ്യമായി പുറത്തിറങ്ങാതെ ഇരിക്കുക അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ഒരു പ്രാവശ്യം പുറത്തിറങ്ങുമ്പോൾ ധരിച്ച വസ്ത്രം അലക്കി വൃത്തിയാക്കാതെ പിന്നീട് ധരിക്കരുത്. ധരിച്ച് വൃത്തിയാക്കാതെ വസ്ത്രം മുറിയിൽ കൂട്ടിയിടുന്നത് ഒഴിവാക്കണം. ചുമയും തുമ്മലും ഉണ്ടെങ്കിൽ ടവ്വൽ ഉപയോഗിക്കാൻ മറക്കരുത് ഒരു കാരണവശാലും പുറത്തേക്ക് തുമ്മുകയും ചുമക്കുകയും ചെയ്യരുത് ശുചിമുറിയിൽ പോയതിനു ശേഷവും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനും മുമ്പും കൈകൾ നന്നായി കഴുകി വൃത്തിയാക്കുക ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും നന്നായി ശുചിത്വം പാലിക്കുക ഇതുപോലെ നിത്യജീവിതത്തിൽ നല്ല ശ്രദ്ധയും ശുചിത്വം ഉണ്ടെങ്കിൽ ഇത്തരം രോഗങ്ങളെയും വൈറസുകളും നമുക്ക് മാറ്റി നിർത്താൻ കഴിയും കൊറോണ കാലം കഴിഞ്ഞാലും ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകാൻ കഴിയണം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം