ഉള്ളടക്കത്തിലേക്ക് പോവുക

ജയകേരളം എച്ച്.എസ്.എസ് പുല്ലുവഴി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
09:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajeesh8108 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

തകർന്നിടില്ല നാം കൈകൾ ചേർത്തിടും
 തകരുകില്ല നാം അതിജീവിച്ചിടും
 ഒരു മനസ്സാകാം ഒന്നായിത്തീരാം
പൊരുതിനിൽക്കാം പതറിടാതെ
അന്നൊരു പുലരിയിൽ പ്രളയമെത്തി
 സർവ്വവും മുക്കി പിഴിഞ്ഞെടുത്തു
 എങ്കിലും സോദരർ ഒന്നായിയെത്തി
അതിജീവിച്ചു നാം പ്രളയകാലം
 പിന്നീടെത്തിയ കൊറോണയും ലോകമൊട്ടാകെ പടർന്നു വേഗം
 അണയാതെ നിന്നവൻ കാട്ടുതീയായി
 എങ്കിലും ശമക്കുന്നവൻ മെല്ലെമെല്ലെ
 കേറി ഇറങ്ങിയ മഹാമാരി
 ലോകമെങ്ങും കൊലവിളിയുമായി
 എങ്കിലും പിന്നെയും ഒന്നായി സർവ്വരും
 ചെറുത്തു നിൽക്കുന്നു ഒന്നായിതാ
 വഴിമാറി ഇല്ലവൻ എങ്കിലും പിന്നെയും പൊരുതുന്നു അവനെതിരെ വൻമതിലായി നാം പഴയതും പുതിയതും ഭേദമെന്യേ
 പല വഴികളുണ്ട് ചെറുത്തുനിൽക്കാൻ
 ഒന്നിച്ചു ചേർക്കാം മനസ്സുകൾ നമ്മുടെ
പൊട്ടിച്ചെറിഞ്ഞിടാം കൊറോണതൻ ചെങ്ങല
 സ്നേഹത്തിൻ ചങ്ങല ഒരുക്കി ചേർക്കാം
 നമുക്ക് കരുതലായി കരുണയായി അതിജീവിക്കാം.
 

ജെനീറ്റ കുര്യാക്കോസ്
9 B ജയകേരളം എച്ച്.എസ്.എസ് പുല്ലുവഴി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത