ജി.എച്ച്.എസ്. രയരോം/അക്ഷരവൃക്ഷം/ഹസ്തദാനം

Schoolwiki സംരംഭത്തിൽ നിന്ന്
09:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsrayarome (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹസ്തദാനം

തളർന്നു പോയിരിക്കുന്നു അയാൾ

കുുറ്റബോധത്താൽ

താൻ കാരണം തോരാത്ത മഹാമാരിയിൽ

ഒരു കു‍ഞ്ഞു തുള്ളിയായ്

തൻറെ പൊന്നോമനയും....

പതിയെ അവൻ മരണത്തോ‍ടടുക്കുമ്പോൾ

അലിഞ്ഞു ചേരുകയാണ് അച്ചനും നിസഹായതയിൽ

അന്നറി‍ഞ്ഞിരുന്നില്ല അയാൾ

ഒരു ഹസ്തദാനത്തിൽ

ഞരങ്ങി തീരുന്നതായിരുന്നു

ഈ ലോകമെന്ന്

ഇന്നും

നിർജീവങ്ങളായ ആ കണ്ണുകളാൽ

അയാൾ കാണുന്നു

നിരവധി ഹസ്തദാനങ്ങൾ

ഓർക്കുക നിങ്ങളെങ്കിലും

നാളെ അവ നമ്മളെയും

വേട്ടയാടുമെന്ന്

നിവേദിത ഇ പി
9 C ജി എച്ച് എസ് രയരോം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത