ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/ പരിസ്ഥിതിയും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
09:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും ആരോഗ്യവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയും ആരോഗ്യവും

സൗരയൂഥത്തിലെ ജീവസാന്നിധ്യമുള്ള ഏക ഗ്രഹമാണ് നമ്മുടെ ഭൂമി. ഈ ജീവലോകം വളരെ മനോഹരവും വൈവിധ്യം നിറഞ്ഞതുമാണ്. ഏകകോശ ജീവി മുതൽ വളരെ സങ്കീർണ്ണമായ ഘടനയുള്ള ജീവികൾ വരെ ഈ വൈവിധ്യത്തിൽ ഉൾപ്പെടുന്നു.ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റു സഹജീവികളും പരസ്പരാശ്രയത്തിലും സഹകരണത്തിലുമാണ് ജീവിക്കുന്നത്.

ജീവന്റെ തുടർച്ചയ്ക്ക് പ്രകൃതിയുടെ നിലനിൽപ്പും പരിപാലനവും അത്യന്താപേക്ഷിതമാണ്. ഒരു പ്രദേശത്തെ ആവാസവ്യവസ്ഥ നിലനിർത്തേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്. പ്രകൃതി നമുക്ക് നൽകിയിരിക്കുന്ന ആവാസവ്യവസ്ഥയും ജൈവ വൈവിധ്യവും സംരക്ഷിക്കപ്പെടണമെങ്കിൽ നമ്മിൽ ചില ശീലങ്ങളുണ്ടാകേണം. ശുചിത്വവും പരിസര സംരക്ഷണവുമാണ് നാം കൈവരിക്കേണ്ട ശീലങ്ങൾ

.

വ്യക്തി ശുചിത്വത്തിന് നാം പ്രാധാന്യം നൽകുന്നുണ്ടെങ്കിലും കുറേ കൂടെ ശ്രദ്ധ നൽകേണ്ടിയിരിക്കുന്നുവെന്ന് കോവിഡ് - 19 നമ്മെ ഓർമിപ്പിക്കുന്നു. വ്യക്തി ശുചിത്വം പാലിക്കുന്ന വർക്ക് പകർച്ചവ്യാധി മൂലമുള്ള രോഗ സാധ്യത താരതമ്യേന കുറവായിരിക്കും.

പ്രകൃതിയെ സംരക്ഷിക്കുന്നത് പരിസര ശുചിത്വത്തിലൂടെയാണ് . ഈ കാര്യത്തിൽ നാം വളരെ പുറകോട്ടു പോയിരിക്കുന്നു . ഭക്ഷ്യവസ്തുക്കളുടെയും ഉപയോഗശൂന്യമായ വസ്തുക്കളുടെയും നിർമാർജനം ശരിയായ രീതിയിൽ ചെയ്യാൻ നാം ശ്രമിക്കുന്നില്ല. പ്ലാസ്റ്റിക്ക് കത്തിക്കുന്നതിലൂടെ അന്തരീക്ഷ മലനീകരണം സംഭവിക്കുന്നു. മാലിന്യ കൂമ്പാരങ്ങൾ എലികൾ പെരുകാൻ കാരണമാവുന്നു. മലിനജലം കെട്ടിക്കിടക്കുന്നതു മൂലം കൊതുകുകൾ പെരുകുന്നു. എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്ക്ക് ഇത് കാരണമാവുന്നു. കൃഷിസ്ഥലങ്ങളിലെ അമിത കീടനാശിനി പ്രയോഗം ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു. വനനശീകരണവും ആവാസവ്യവസ്ഥയിലെ മനുഷ്യന്റെ കടന്നുകയറ്റവും പ്രകൃതിയുടെ നിലനിൽപ്പിന് തന്നെ ദോഷമായിത്തീരുന്നു.ഇത് നിപ്പ, കോവിഡ്- 19 എന്നീ മാരക രോഗങ്ങളുടെ പിറവിക്ക് വഴി ഒരുക്കി. കേരളം പോലുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ഈ പകർച്ചവ്യാധികളിൽ നിന്ന് രക്ഷ നേടണമെങ്കിൽ നാം ആരോഗ്യമുള്ള സമൂഹമായി മാറണം. Prevention is better than cure. അതിനുവേണ്ടി നല്ല ആരോഗ്യ ശീലങ്ങൾ വളർത്തണം. പോക്ഷക ഗുണമുള്ള ഭക്ഷണം, ചിട്ടയായ വ്യായാമം, വ്യക്തി ശുചിത്വം, മാനസികാരോഗ്യം, ശരിയായ ഉറക്കം.... ഇവ നാം പാലിച്ചാൽ ഏത് രോഗത്തെയും ചെറുത്ത് നിൽക്കാൻ കഴിയും. ആരോഗ്യമുള്ള സമൂഹം ഒരു രാജ്യത്തിന്റെ പ്രതീക്ഷയാണ്, വളർച്ചയാണ്. പ്രകൃതി ഒരു പാഠപുസ്തകമാണ്. പ്രകൃതിയിൽ നിന്നു തന്നെ നമുക്ക് നന്മയുടെ പാഠങ്ങൾ പഠിക്കാം.കരുതലിന്റെ, സ്നേഹത്തിന്റെ, സംരക്ഷണത്തിന്റെ, പങ്കു വയ്ക്കലിന്റെ പാഠങ്ങൾ.

എംലിൻ മേരി റോബിൻ
8 എ ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം