ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/'''ശ‍ുചിത്വം'''

Schoolwiki സംരംഭത്തിൽ നിന്ന്
08:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19767 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ശ‍ുചിത്വം''' <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശ‍ുചിത്വം

“ആരോഗ്യമ‍ുള്ള ശരീരത്തിലേ ആരോഗ്യമ‍ുള്ള മനസ്സ‍ുണ്ടാക‍ൂ".ആരോഗ്യമ‍ുള്ള ശരീരത്തിന് ശ‍ുചിത്വം ആവശ്യമാണ്. “വൃത്തിയായിരിക്ക‍ുക "എന്ന് പൊത‍ുവേ പറയാമെങ്കില‍ും ശ‍ുചിത്വത്തെ രണ്ടായി തിരിക്കാം-വ്യക്തി ശ‍ുചിത്വവ‍ും പരിസര ശ‍ുചിത്വവ‍ും.വ്യക്തി ശ‍ുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ മ‍ുന്നിലാണെങ്കില‍ും പരിസര ശ‍‍ുചിത്വത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പ‍ുലർത്ത‍ുന്ന‍ുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്.വീട്ടില‍ുണ്ടാക‍ുന്ന മാലിന്യങ്ങൾ അവിടെ തന്നെ സംസ്കരിക്കാതെ പൊത‍ു സ്ഥലങ്ങളിൽ വലിച്ചെറിയൽ,പൊത‍ു ഇടങ്ങളിൽ ത‍ുപ്പൽ എന്നീ കാര്യങ്ങൾ പരിസര ശ‍ുചിത്വം ഇല്ലാതാക്ക‍ുന്ന‍ു.വൃത്തിയ‍ുള്ള അന്തരീക്ഷത്തിൽ ജീവിച്ചാൽ മാത്രമേ നന്നായി ചിന്തിക്കാന‍ും പ്രവർത്തിക്കാന‍ും കഴിയ‍ൂ. “ദൈവത്തിലേക്കെത്താന‍ുള്ള വഴി ശ‍ുചിത്വമാണെന്ന "ചൊല്ല് തന്നെയ‍ുണ്ട്.

വൃത്തിയില്ലാത്ത പരിസരം വായ‍ു മലിനീകരണം,ജലമലിനീകരണം എന്നിവയ്ക്ക് കാരണമാവ‍ുകയ‍ും സാംക്രമിക രോഗങ്ങൾക്ക് ഇടയാക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു.ആരോഗ്യമില്ലാത്ത ഒര‍ു മന‍ുഷ്യന് നല്ല കാര്യങ്ങൾ ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയില്ല. വൃത്തിയ‍ുള്ള പരിസരം എല്ലാവര‍ും ഇഷ്ടപ്പെട‍ുന്ന‍ു.പരിസരശ‍ുചിത്വം ത‍ുടങ്ങേണ്ടത് വീട‍ുകളിൽ നിന്ന‍ു തന്നെയാണ്.സ്വന്തം വീട്ടിലെ മാലിന്യങ്ങൾ വലിച്ചെറിയാതെ സ‍ുരക്ഷിതമായി സംസ്കരിക്കാൻ ഓരോര‍ുത്തര‍ും ശ്രമിച്ചാൽ അതൊര‍ു വലിയ മാറ്റമായിരിക്ക‍ും .

ദിവസവ‍ും ക‍ുളിക്ക‍‍ുക ,വൃത്തിയ‍ുള്ള വസ്ത്രം ധരിക്ക‍ുക ,നഖം വെട്ടി വൃത്തിയായി സ‍ൂക്ഷിക്ക‍ുക ,ആഹാരത്തിന‍ു മ‍ുൻപ‍ും ശേഷവ‍ും കൈകൾ കഴ‍ുക‍ുക ,മലമ‍ൂത്ര വിസർജനത്തിന‍ു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴ‍ുക‍ുക മ‍ുതലായ ശീലങ്ങൾ വ്യക്തി ശ‍ുചിത്വത്തെ സഹായിക്ക‍ുന്ന‍ു .നമ്മ‍ുടെ രാഷ്ട്ര പിതാവായ ഗാന്ധിജി ശ‍ുചിത്വത്തിന് വളരെ പ്രാധാന്യം നൽകിയിര‍ുന്ന‍ു . അത‍ു കൊണ്ട‍ു തന്നെ അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്റ്റോബർ 2 മ‍ുതൽ ഒരാഴ്ചക്കാലം നാം ശ‍ുചിത്വ വാരമായി ആചരിക്ക‍ുന്ന‍ു .

വളരെ ചെറിയ ക‍ുട്ടികളായിരിക്ക‍ുമ്പോൾ തന്നെ ശ‍ുചിത്വ ശീലങ്ങൾ നാം പാലിച്ച‍ു പോരേണ്ടത‍ുണ്ട് . എങ്കിൽ മാത്രമേ അത് നമ്മ‍ുടെ മനോഭാവമായി വളർന്ന‍ു വര‍ൂ .നമ്മു‍ടെ വീട‍ും പരിസര‍ം വൃത്തിയായി സ‍ൂക്ഷിക്ക‍ുന്നതിൽ ക‍ുട്ടികളായ നമ‍ുക്ക‍ും ഉത്തരവാദിത്തമ‍ുണ്ട് .ആരോഗ്യമ‍ുള്ള ഒര‍ു തലമ‍ുറയെ വാർത്തെട‍ുക്കാൻ ശ‍ുചിത്വ ശീലങ്ങൾ സഹായിക്ക‍ുന്ന‍ു .

ശ്യാം കൃഷ്ണ .സി
4 A ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം