07:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nshsnedumudy(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വാകമരച്ചോട്ടിൽ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചുവപ്പു പടരുന്നു കിഴക്കിന്റെ നിറ പുകയിൽ
കണ്ണുതുറക്കുന്നു ചുവന്ന വാകകൾ
ചെമ്പക പൂ ക്കൾ സുഗന്ധം പരത്തുന്നു
നിന്റെ വേണു ഗാനത്തിനായി അവൾ കാതോർത്തിരിക്കുന്നു.
നിന്റെ വരവ് കാത്തിരിക്കുന്നു പ്രിയ രാധ
എന്തെ നീ വന്നില്ല.....
തിരികെ നടക്കുന്നു നിരാശയോടെ അവൾ
തിരികെ നോക്കിടുന്നു ഓരോ ചുവടിനപ്പുറം
അവളുടെ അശ്രു വീഴുന്നിടത്തെ പൂവുകൾക്കൊക്കെയും മോക്ഷം ലഭിക്കുന്നു.
കഴിഞ്ഞിരുന്നെങ്കിൽ വരും ജന്മം നിന്റെ മയിൽ പീലിയായി ജനിക്കാൻ
തുളസീദളമായി പിറക്കാൻ നിന്റെ പൂജയിൽ ഇടം നേടാൻ
അലിഞ്ഞു ചേരാൻ നിന്റെ തീർത്ഥത്തിൽ
മന്ദസ്മിതം തൂകി യുള്ളൊരു നോക്കിനും
സഫലമാക്കാൻ കഴിയുമൊരു ജന്മത്തെ
അവളുടെ കണ്ണീർ കണങ്ങളിലൊക്കെയും നിൻ മുഖമായ്
ചിതലരിക്കുന്നു അവളുടെ സ്വപ്നങ്ങൾ
അറിയുമോ കൃഷ്ണാ.......
വാകമരച്ചോട്ടിൽ പിറുപിറുക്കുന്ന ഈ പെണ്ണിനെ......