ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/കൊറോണ വര‍ുത്തിയ ദ‍ുരന്തങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വര‍ുത്തിയ ദ‍ുരന്തങ്ങൾ

കൊറോണ എന്നറിയപ്പെട‍ുന്ന കോവിഡ് - 19 എന്ന മഹാമാരി ലോകത്തിന‍ു വര‍ുത്തിവച്ച ദ‍ുരന്തങ്ങൾ നിരവധിയാണ്. ലോകത്താകമാനം ആയിരക്കണക്കിനാള‍ുകൾ മരണമടഞ്ഞ‍ു. സ്വന്തം ബന്ധ‍ുക്കളെ അവസാന നിമിഷം കാണാൻ കഴിയാതെ ആള‍ുകൾ മരിച്ച‍ു. വേനലവധി ആയിട്ട‍ും വിനോദസഞ്ചാര കേന്ദ്രത്തിലോ ബന്ധ‍ുക്കള‍ുടെ വീട‍ുകളിലോ എന്തിന‍ു വീടിന‍ു പ‍ുറത്ത‍ുപോല‍ും ഇറങ്ങാൻ കഴിയ‍ുന്നില്ല. ചൈനയിലെ വ‍ുഹാനിൽ നിന്ന‍ു ത‍ുടങ്ങി ലോകത്താകമാനം രോഗം പിടിപെട്ട‍ു. നമ്മ‍ുടെ കൊച്ച‍ു കേരളം വരെയെത്തി. ലോകത്ത‍‍ുളള രാജ്യങ്ങളിൽ മിക്കതിന്റെയ‍ും സാമ്പത്തികനില ലന്നെ തകർന്ന‍ു. പരീക്ഷയ‍ും സ്‍ക‍ൂള‍ുകളിലെ ക്ലാസ‍ുകള‍ും വരെ നിർത്തേണ്ടി വന്ന‍ു. ആരാധനാലയങ്ങളിൽ പോകാൻ പോല‍ും കഴിയാതെ വന്ന‍ു. അവശ്യസാധനങ്ങൾ വിൽക്ക‍ുന്ന കടകൾ ഒഴികെ ബാക്കിയെല്ലാം അടച്ച‍ു. എന്നിട്ട‍ും കൊറോണയ‍ുടെ കളി മാറിയില്ല.എപ്പോഴ‍ും തിരക്ക‍ുളള സ്ഥലങ്ങൾ പോല‍ും ഇപ്പോൾ വിജനമാണ്. റോഡ‍ുകൾ വിജനം വിദേശത്ത‍ുളളവര‍ുടെയ‍ും നാട്ടില‍ുളളവര‍ുടെയ‍ും ജോലി വരെ നിലച്ച‍ു.