ഗവ. എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/ഭൂമിയുടെ പ്രതികാരം

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42528 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ പ്രതികാരം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയുടെ പ്രതികാരം

ഭൂമി പ്രതികരിച്ച് തുടങ്ങിരിക്കുന്നു ആവശ്യത്തിലധികം ഭൂമിയെ നമ്മൾ വേദനിപ്പിച്ചില്ലേ? വിഷ പുകയായും മാലിന്യ കൂമ്പാരമായും നമ്മൾ ഭൂമിദേവിയെ മുക്കിയെടുത്തില്ലെ പാവം ശ്വാസം മുട്ടി എത്രനാൾ?എങ്കിലും നമ്മേ കാത്തില്ലെ? ഇനിയും പിടിച്ച് നിൽക്കാൻ ആയിട്ടുണ്ടാവില്ല. കണ്ടില്ലേ ഭൂമിയുടെ ചെറു നിശ്വാസം പോലും നമുക്ക് സഹിക്കാൻ കഴിയുന്നില്ല. എല്ലാം അറിയാം എന്ന് ഭാവിക്കുന്ന ഹേമനുഷ്യ ! കണ്ണുകൾ തുറന്ന് പിടിക്കൂ കാതുകൾ കൂർപ്പിക്കൂ വായ് തുറക്കൂ ,മാപ്പിരക്കു ഇനിയും വൈകിട്ടില്ല. അമ്മയിൽ നിന്ന് കവർന്ന കാടും കാട്ടരുവിയും മേഘവും നക്ഷത്രവും പൂവും പൂമരവും കുന്നും മലകളും തിരിച്ച് നൽകാമെന്ന് അമ്മേ അവിടന്ന് ക്ഷമിച്ചാലും അമ്മേ മാപ്പ് അവിടന്ന് തൊടുത്ത ഈ മഹാമാരിയെ തിരിച്ച് വിളിച്ചാലും ഈ മക്കളോട് ക്ഷമിച്ചാലും.

സ്വാതി എസ് നായർ
4 ഗവൺമെൻറ് എൽപിഎസ് വട്ടപ്പാറ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം