കാലമിനിയും
കടന്നു പോകും
പ്രളയം വരും,
വൈറസ് വരും
കലാപങ്ങൾ വ(തുട)രും,
ലോക്ക്ഡൗൺ വരും
അടിയന്തരാവസ്ഥ വരും
എന്ത് തന്നെയായാലും!!!
'മാതാവിന് 'വിശ്രമമില്ല
അത് (ഭൂമി)
നെട്ടോട്ടമോടും
ലോകാവസാനം വരെ
തുടരും.......
"ഇത് അമ്മയാണ്
(ഭൂമിയാണ്)
പരിഗണന നൽകുക
അടുത്ത ജൻമങ്ങൾക്ക്
(ജീവജാലങ്ങൾക്ക്)
കൂടിയുള്ളതാണ്"