ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ നക്ഷത്രക്കൂട്ടം

23:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നക്ഷത്രക്കൂട്ടം

ഗഗന സഞ്ചാരിയായ നക്ഷത്ര കൂട്ടമേ
ആരുണ്ട് ഭൂമിയിൽ വലിയവനായി
അരുമയാം ചോദ്യത്തിനുത്തരം
തരില്ലേ നീയെൻ നീയെൻ നക്ഷത്രകൂട്ടമേ
പ്രഭാതം ആകുമ്പോൾ നീ എവിടേക്ക് പോകുന്നു
നിശായാകുമ്പോൾ നീ എവിടെ നിന്നെത്തുന്നു
ഞാനിതാ നിൻ മുന്നിൽ കേഴുന്നു താരമേ
കാണുന്നില്ലേ നീയെൻ പൊൻതാരമേ
ഞാനോ നീയോ വലിയവൻ എന്ന് തേടി നടന്ന മനുഷ്യരെല്ലാം
ഇന്ന് വേദന പങ്കിട്ടു അകലം പാലിച്ച് ദൂരെ ഒഴിഞ്ഞു പോയിടുന്നു
കോവിഡ് എന്ന മഹാമാരിയെ പേടിയോടെ നാം നോക്കിടുന്നു
പ്രിയപ്പെട്ടവർ മരിച്ചീടുമ്പോൾ അകലേക്കൊഴിഞ്ഞു നാം പോയിടുന്നു
എന്ന് ഈ മാരി ഒഴിഞ്ഞിടും
അതോ മഹാമാരിയായ് പടർന്നീടുമോ ..
                                    
 

ആര്യ
7F ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത